ആലപ്പുഴ
റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്‌റ്റിന്റെ ‘ഉയരെ’ ഡിസ്ട്രിക്‌ട് പ്രോജക്‌ടിന്റെ ഭാഗമായി ജോബ് ബാങ്ക് വെബ്സൈറ്റ് ആരംഭിച്ചു. ഡിസ്ട്രിക്‌ട് ഗവർണർ സുധി ജബ്ബാർ വെബ്സൈറ്റ് ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് ഡോ. അജി സരസൻ അധ്യക്ഷനായി. ക്ലർക്ക്, ഓഫീസ് അസിസ്‌റ്റന്റ്, സൂപ്പർവൈസർ, എൻജിനിയറിങ്, മെഡിക്കൽ വിഭാഗം, പ്ലംബർ, ഇലക്‌ട്രീഷ്യൻ, ടൈലർ, ഹെൽപ്പർ തുടങ്ങി എല്ലാ വിഭാഗം തൊഴിലന്വേഷകർക്കും തൊഴിലുടമകൾക്കും വെബ്സൈറ്റ് വഴി സൗജന്യമായി രജിസ്‌റ്റർ ചെയ്യാം.
ഡിസ്ട്രിക്‌ട് ചെയർപേഴ്സൺ ഡോ. മീര ജോൺ, സെക്രട്ടറി ജനറൽ റെനോൾട് ഗോമസ്, റോട്ടറി ഡിസ്ട്രിക്‌ട് അഡ്വൈസർ ബേബി കുമാരൻ, റവന്യൂ ജില്ലാ ഡയറക്‌ടർ അനിത ഗോപകുമാർ, അസിസ്‌റ്റന്റ് ഗവർണർ കെ എസ് ഗംഗാധര അയ്യർ, റോട്ടറി ഡയറക്‌ടർമാരായ സുരേഷ് ജോസഫ്, ഡോ. ബിനു മാത്യു, സെക്രട്ടറി ജയൻ സുശീലൻ എന്നിവർ സംസാരിച്ചു. ഫോൺ: 9447348499
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..