മങ്കൊമ്പ്
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് വെളിയനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസും ആയുഷ് വകുപ്പും ചേർന്ന് രാമങ്കരി കുഴിക്കാല നഗറിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .ക്യാമ്പ് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആർ രാജുമോൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ജോസഫ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ആശാദാസ്, ബ്ലോക്ക് അംഗം പ്രമോദ് ചന്ദ്രൻ, വാർഡ് അംഗം ബി സരീൻകുമാർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ആലീസ് കെ സുമോൾ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..