22 December Sunday

23 ഏക്കറിൽ നെൽകൃഷി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

പാണാവള്ളി ആറാംവേലി പാടശേഖരത്തിലെ നെൽകൃഷി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. വി ആർ രജിത ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല
പാണാവള്ളി, തൈക്കാട്ടുശേരി പഞ്ചായത്തുകളുടെ അതിർത്തിയിലെ ആറാംവേലി പാടശേഖരത്തിൽ നെൽകൃഷി തുടങ്ങി. കർഷകക്കൂട്ടായ്‌മ നേതൃത്വത്തിലാണ്‌ 23 ഏക്കറിലെ കൃഷി. ഗ്രാമ–-ബ്ലോക്ക്‌ പഞ്ചായത്തുകളുടെയും കൃഷിവകുപ്പിന്റെയും സഹായത്തോടെയാണ്‌ കൃഷി. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. വി ആർ രജിത വിത്തുവിതയ്‌ക്കൽ ഉദ്ഘാടനംചെയ്‌തു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ രാഗിണി രമണൻ അധ്യക്ഷയായി. വൈസ്‌പ്രസിഡന്റ്‌ കെ ഇ കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഉദ്യോഗസ്ഥരായ റെജി, അനിലൻ, പ്രീതി, പഞ്ചായത്തംഗം ഹരിഷ്‌മ വിനോദ്, കർഷകരായ അശ്വേന്ദ്രൻ, ജോർജ് ജോസഫ് കടവൻതുരുത്തി, വിജയൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top