23 December Monday

ചേർത്തലയിൽ കുടിവെള്ളവിതരണം വീണ്ടും മുടങ്ങി

സ്വന്തം ലേഖകൻUpdated: Wednesday Oct 16, 2024

ചേർത്തല എക്‌സ്‌റേ കവലയ്‌ക്ക്‌ സമീപം കുടിവെള്ളക്കുഴൽ പൊട്ടിയതോടെ 
തകർന്ന റോഡ്‌

ചേർത്തല
താലൂക്കിന്റെ തെക്കൻമേഖലയിൽ കുടിവെള്ളവിതരണം വീണ്ടും മുടങ്ങി. ചൊവ്വ വൈകിട്ട് ദേശീയപാതയിൽ എക്‌സ്‌റേ കവലയ്‌ക്ക്‌ സമീപം കുടിവെള്ളക്കുഴൽ പൊട്ടിയതോടെയാണ്‌ ജലവിതരണം തടസപ്പെട്ടത്‌. ചേർത്തല നഗരം, പള്ളിപ്പുറം, തണ്ണീർമുക്കം എന്നിവിടങ്ങളിൽ ഭാഗികമായും മുഹമ്മ, കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിൽ പൂർണമായുമാണ്‌ മുടക്കം. 19 വരെ കുടിവെള്ളം മുടങ്ങുമെന്നാണ് ജല അതോറിറ്റിയുടെ അറിയിപ്പ്‌. 
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കുഴൽ തകരുന്നത്‌ ആവർത്തിക്കുകയാണ്‌. ഒരുമാസത്തിനിടെ നാലുതവണ താലൂക്കിന്റെ തെക്കൻമേഖലയിൽ ജലവിതരണം മുടങ്ങി. അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കാൻ ജല അതോറിട്ടി നടപടി തുടങ്ങി. കുത്തിയൊഴുകിയ വെള്ളം വറ്റിക്കുന്ന പ്രവർത്തനം ആംഭിച്ചു. ബുധൻ രാവിലെതന്നെ കുഴലിലെ അറ്റകുറ്റപ്പണി തുടങ്ങും. എത്രയുംവേഗം ജലവിതരണം പുനരാരംഭിക്കാനാണ്‌ അധികൃതരുടെ ശ്രമം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top