22 December Sunday

കെഎസ്‌ഇബി ആഭ്യന്തര 
പരാതി പരിഹാര സെൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

കെഎസ്‌ഇബി ആഭ്യന്തര പരാതി പരിഹാര സെൽ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കെഎസ്‌ഇബിയുടെ ആഭ്യന്തര പരാതി പരിഹാര സെൽ (ഐജിആർസി) പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉപഭോക്താക്കളുടെ പരാതികൾ മെച്ചപ്പെട്ട നിലയിൽ പരിഗണിക്കാനും പരിഹാരം കാണാനും സബ് ഡിവിഷൻ, സർക്കിൾ തലങ്ങളിലാണ് സെൽ പ്രവർത്തിക്കുക. ഉപഭോക്താക്കളുടെ പരാതിയിൽ പരിഹാരമായില്ലെങ്കിൽ സമീപിക്കേണ്ട ഓഫീസുകളാണ് ഐജിആർസികൾ. 
പ്രാഥമികതലത്തിൽ സാങ്കേതിക കാര്യങ്ങൾ സംബന്ധിച്ച പരാതികൾ അസി. എൻജിനിയർക്കും മീറ്റർ റീഡിങ്, ബില്ലിങ് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സീനിയർ സൂപ്രണ്ടിനും നൽകാം. രണ്ടാംതലത്തിൽ ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ചെയർമാനായ ഐജിആർസിക്ക്‌ നൽകണം. നേരിട്ടോ ഫോൺ, ഇ–- മെയിൽ, ഓൺലൈൻ പോർട്ടൽ എന്നിവ വഴിയോ പരാതി നൽകാം.
എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ സ്‌മിത മാത്യു അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top