23 December Monday

ഈ മനോഹര 
തീരത്ത് തരുമോ.....

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

താമരക്കുളം വയ്യാങ്കര ചിറയിൽ ആരംഭിച്ച ഗ്രാമീണ ടൂറിസം പദ്ധതിയായ ‘ഗ്രീൻഫോറസ്റ്റ്’

ചാരുംമൂട്‌
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പച്ചക്കാട് ഫാർമേഴ്സ് ക്ലബ്ബും ചേർന്ന്‌ താമരക്കുളം വയ്യാങ്കര ചിറയിൽ ആരംഭിച്ച ഗ്രാമീണ ടൂറിസം പദ്ധതിയായ ‘ഗ്രീൻഫോറസ്റ്റ്’ കാണാൻ വൻ ജനത്തിരക്ക്. കഴിഞ്ഞ മാസം 18നാണ് പദ്ധതി എം എസ് അരുൺകുമാർ എംഎൽഎ നാടിന് സമർപ്പിച്ചത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി ഗ്രാമമായ താമരക്കുളം പഞ്ചായത്തിലെ വിശാലവും പ്രകൃതി സുന്ദരവുമായ വയ്യാങ്കര ചിറയിൽ വിപുലമായ ടൂറിസം പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. 
ബോട്ടിങ്‌, പെഡൽ ബോട്ടിങ്‌, കയാക്കിങ്, കുട്ടവഞ്ചി സവാരി, കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിംനേഷ്യം, ചിറയുടെ നടുക്ക് നിർമിച്ച കുടിലിലേക്കുള്ള ബോട്ട് യാത്ര, ഭക്ഷണശാല എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. എംഎൽഎയുടെ ഇടപെടലിന്റെ  ഭാഗമായാണ് പദ്ധതി പൂർത്തീകരിച്ചത്. കൂടുതൽ നവീകരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ രണ്ടുകോടി രൂപ വിലയിരുത്തിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top