20 December Friday

കായംകുളം ജലോത്സവം: 
സംഘാടകസമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

കായംകുളം ജലോത്സവ സംഘാടകസമിതി രൂപീകരണയോഗം മുൻ എംഎൽഎ സി കെ സദാശിവൻ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
നാലാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള കായംകുളം ജലോത്സവ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ഡിസംബർ 14നാണ് ജലോത്സവം. വള്ളംകളിക്കായി ട്രാക്കുകൾ തയ്യാറാക്കാനുള്ള ഡ്രഡ്‌ജിങ്‌ നടത്തും. ജലോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കും. 
ടൗൺഹാളിൽ സംഘാടകസമിതി രൂപീകരണയോഗം മുൻ എംഎൽഎയും സാങ്കേതിക കമ്മിറ്റി അംഗവുമായ സി കെ സദാശിവൻ ഉദ്ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷ പി ശശികല അധ്യക്ഷയായി. യു പ്രതിഭ എംഎൽഎ പരിപാടികൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി അംബുജാക്ഷി, രജനി, ഇന്ദിരാദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് പവനനാഥൻ, കെ ദീപ, എൽ ഉഷ, സി സുധാകരകുറുപ്പ്, നഗരസഭാ വൈസ് ചെയർമാൻ ജെ ആദർശ്, ജില്ലാ പഞ്ചായത്തംഗം കെ ജി സന്തോഷ്, ഡിവൈഎസ്‌പി ബാബുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.

ഭാരവാഹികൾ: മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, പി പ്രസാദ്, കെ സി വേണുഗോപാൽ എംപി (രക്ഷാധികാരികൾ), യു പ്രതിഭ എംഎൽഎ (ചെയർപേഴ്സൺ), നഗരസഭാധ്യക്ഷ പി ശശികല (വർക്കിങ്‌ ചെയർപേഴ്സൺ), കലക്‌ടർ അലക്‌സ്‌ വർഗീസ് (ജനറൽ കൺവീനർ). വിവിധ സബ്‌ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top