22 December Sunday

ജില്ലാ സഹോദയ കായികമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ജില്ലാ സഹോദയ സിബിഎസ്‍ഇ സ്‍കൂൾ കായികമേള എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 

അമ്പലപ്പുഴ
ആലപ്പുഴ സഹോദയ സിബിഎസ്‌ഇ ജില്ലാ കായികമേള തുടങ്ങി. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. മരിയ മോണ്ടിസോറി സെൻട്രൽ സ്‌കൂളിന്റെ നേതൃത്വത്തിൽ പുന്നപ്ര കാർമൽ എൻജിനിയറിങ് കോളേജ് മൈതാനിയിലാണ് മേള.  ജില്ലയിലെ 50ലധികം സ്‌കൂളുകളിൽനിന്ന് 48 ഇനങ്ങളിൽ 2,000ത്തോളം കായികതാരങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി. കായികതാരങ്ങളുടെ മാർച്ചുപാസ്റ്റും നടന്നു.
ജില്ലാ സഹോദയ പ്രസിഡന്റ് ഡോ. എ നൗഷാദ്‌ അധ്യക്ഷനായി. മരിയാ മോണ്ടിസോറി സ്‌കൂൾ മാനേജർ ടി കെ ഹരികുമാർ, പ്രിൻസിപ്പൽ നീഷ് കെ ചെറിയാൻ, ആശ യതീഷ്, ഫാ. പി എ ജയ്സൻ, പി ചന്ദ്രൻ, ഫാ. ജസ്റ്റിൻ ആലുക്കൽ, ഡയാന ജേക്കബ് എന്നിവർ സംസാരിച്ചു. ശനി വൈകിട്ട് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. പി പി ചിത്തരഞ്ജൻ എംഎൽഎ സമ്മാനം വിതരണംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top