19 December Thursday
ഹരിപ്പാട്‌ ഉപജില്ലാ കലോത്സവം

മണ്ണാറശാല യുപി സ്‌കൂളിന്‌ ഓവറോൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ഹരിപ്പാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ നേടിയ മണ്ണാറശാല യുപി സ്‌കൂൾ ടീം

ഹരിപ്പാട്
ഉപജില്ലാ കലോത്സവത്തിൽ ഇത്തവണയും മണ്ണാറശാല യുപി സ്‌കൂളിന് ഓവറോൾ കിരീടം. പങ്കെടുത്ത നാല് വിഭാഗങ്ങളിലും ഒന്നാംസ്ഥാനം നേടിയാണ് ചരിത്രവിജയം സ്വന്തമാക്കിയത്. 
എൽപി ജനറൽ വിഭാഗത്തിൽ പങ്കെടുത്ത 13 ഇനങ്ങളിൽ 12ലും സ്‌കൂൾ എ ഗ്രേഡ് നേടി. യുപി ജനറൽ വിഭാഗത്തിൽ പങ്കെടുത്ത 16 ഇനങ്ങളിലും എ ഗ്രേഡ് നേടി. യുപി സംസ്‌കൃതത്തിൽ 18 ഇനങ്ങളിൽ മത്സരിച്ച്‌ 13 ഒന്നാംസ്ഥാനം നേടി. എൽപി അറബിയിൽ ഒമ്പത് ഇനങ്ങളിൽ അഞ്ച് ഒന്നാംസ്ഥാനം നേടി.
സ്‌കൂളിന്റെ ശതാബ്‌ദി ആഘോഷ വർഷത്തിൽ മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും സ്‌കൂൾ മാനേജർ എം കെ പരമേശ്വരൻനമ്പൂതിരി, പ്രഥമാധ്യാപിക കെ എസ് ബിന്ദു, പിടിഎ പ്രസിഡന്റ് സി പ്രകാശ് തുടങ്ങിയവർ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top