ചെങ്ങന്നൂർ
മുളക്കുഴ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവുനായ്‌ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്‌പ് മൃഗാശുപത്രിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ പൂർത്തീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സദാനന്ദൻ ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് രമ മോഹൻ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ കെ പി പ്രദീപ്, കെ സി ബിജോയ്, മഞ്ജു, മറിയക്കുട്ടി, ടി അനു എന്നിവർ സംസാരിച്ചു. മുന്നൂറിലേറെ തെരുവുനായകൾക്ക് കുത്തിവയ്‌പ് നൽകി.
ഡോ. ലാലി ജോണിന്റെ നേതൃത്വത്തിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്‌ടർ കെ കെ കുഞ്ഞുമോൾ, ഉദ്യോഗസ്ഥരായ എസ് സുനിത, ഇ ശോഭന എന്നിവർ പങ്കെടുത്തു. ചേർത്തല ഡോഗ് ക്യാച്ചേഴ്സ് ടീമായ കൃപാസംരംഭത്തിന്റെ നേതൃത്വത്തിലാണ് തെരുവുനായ്‌ക്കളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..