26 December Thursday

കെ യു അർജുന് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

സംസ്ഥാന സ്‌കൂൾ കായികമേളയിൽ മെഡലുകൾ നേടിയ കെ യു അർജുന് ദലീമ എംഎൽഎ ഉപഹാരംനൽകുന്നു

 

അരൂർ
സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ 600 മീറ്റർ ഓട്ടത്തിൽ സ്വർണമെഡലും ഹൈജമ്പിൽ വെള്ളിയും നേടിയ എഴുപുന്ന സെന്റ്‌ റാഫേൽസ് സ്‌കൂൾ വിദ്യാർഥി കെ യു അർജുന് സ്വീകരണം നൽകി. സ്‌കൂൾ മാനേജ്മെന്റും പിടിഎയും സ്‌റ്റാഫും വിദ്യാർഥികളും നാട്ടുകാരും ചേർന്ന്‌ ഒരുക്കിയ സ്വീകരണം ദലീമ എംഎൽഎ ഉദ്ഘാടനംചെയ്‌തു. വെള്ളി രാവിലെ  കുമ്പളങ്ങി പാലത്തിൽനിന്ന്‌ തുറന്ന വാഹനത്തിൽ തുടങ്ങിയ സ്വീകരണജാഥയ്‌ക്ക്‌ ഇരുചക്രവാഹനങ്ങൾ അകമ്പടിയേകി. 
ചടങ്ങിൽ സ്‌കൂൾ മാനേജർ റവ. ഫാ. ജോമോൻ ശങ്കൂരിക്കൽ അധ്യക്ഷനായി. അർജുന്റെ പരിശീലകൻ ഷാജിയെ പൊന്നാടയണിയിച്ചു. പ്രിൻസിപ്പൽ ജോജി തോമസ്, സീനിയർ അസിസ്‌റ്റന്റ്‌ എം വി ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ആർ ജീവൻ, ബ്ലോക്ക് പഞ്ചായത്തംഗം പിപി അനിൽകുമാർ, എഴുപുന്ന പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി കെ മധുക്കുട്ടൻ, പഞ്ചായത്തംഗം ലത അനിൽ, സിപിഐ എം ലോക്കൽ സെക്രട്ടറി വി ജി മനോജ്, പിടിഎ പ്രസിഡന്റ്‌ മാത്യു കുര്യാക്കോസ്, പൂർവവിദ്യാർഥി പ്രതിനിധി അബ്‌ദുൾ സത്താർ എന്നിവർ സംസാരിച്ചു. അർജുന് സ്‌കൂൾ മാനേജ്മെന്റിന്റെ ഉപഹാരമായി 10,000 രൂപ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top