22 December Sunday

സ്വീകരിച്ചു... സ്‌നേഹപൂർവം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

സംസ്ഥാന ശാസ്‍ത്രമേളയിൽ പങ്കെടുക്കാനെത്തിയ പ്രതിഭകളെ റിസപ്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എച്ച് സലാം എംഎൽഎ ആലപ്പുഴ റയിൽവേ സ്റ്റേഷനിൽ സ്വീകരിക്കുന്നു

 

ആലപ്പുഴ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമാകാൻ ആലപ്പുഴയിലെത്തിയ കുട്ടിശാസ്ത്രജ്ഞർക്ക് ഉജ്വല സ്വീകരണവുമായി സംഘാടകസമിതി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൂച്ചെണ്ടുകൾ നൽകിയും പൊന്നാട അണിയിച്ചും വിദ്യാർഥികളെയും അധ്യാപകരേയും എച്ച്‌ സലാം എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 
ഏറനാട്, ജനശതാബ്ദി ട്രെയിനുകളിൽ മലബാറിൽ നിന്നുള്ളവരായിരുന്നു ആദ്യസംഘം. ഏറനാട് എക്സ്പ്രസിന്റെ രണ്ടുബോഗികൾ നിറയെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരായിരുന്നു. ആഘോഷമായെത്തിയ വിദ്യാർഥികളെയും അധ്യാപകരെയും റെയിൽവേ സ്റ്റേഷനിൽനിന്ന് സ്കൂൾ ബസുകളിലായി അത്താഴത്തിന്‌ ലജനത്ത് സ്കൂളിലെത്തിച്ചു. ശേഷം ഓരോ ജില്ലയ്ക്കും താമസമൊരുക്കിയ സ്ഥലങ്ങളിലേക്ക്‌ മാറ്റി. വിദ്യാർഥികൾക്കും അധ്യാപകർക്കുമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും റെയിൽവേസ്റ്റേഷനിലും ഹെൽപ്പ്‌ ഡെസ്ക് ഒരുക്കിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top