അമ്പലപ്പുഴ
പുരോഗമന കലാസാഹിത്യസംഘം ഏരിയ കമ്മിറ്റി പി ജി വായനക്കൂട്ടം സംഘടിപ്പിച്ചു. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. കളർകോട് നവതരംഗിണി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏരിയ പ്രസിഡന്റ് രാജു കഞ്ഞിപ്പാടം അധ്യക്ഷനായി. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് പുന്നപ്ര ജ്യോതികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ, ജോസഫ് ചാക്കോ, ഗീത കൃഷ്‌ണൻ, എസ് സുഗുണൻ, സിപിഐ എം പുന്നപ്ര വടക്ക് ലോക്കൽ സെക്രട്ടറി ജെ ജയകുമാർ, പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി ബി ശ്രീകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..