മണ്ണഞ്ചേരി
സംസ്ഥാന യുവജന ക്ഷേമബോർഡും മണ്ണഞ്ചേരി പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച കേരളോത്സവം വർണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെ സമാപിച്ചു. സമാപനസമ്മേളനം പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്‌കുമാർ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി എസ് സുയമോൾ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പി എ ജുമൈലത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം എസ് സന്തോഷ്, കെ പി ഉല്ലാസ്, കെ ഉദയമ്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി കെ ശരവണൻ, പി എ സബീന, തിലകമ്മ വാസുദേവൻ, സിഡിഎസ് ചെയർപേഴ്സൺ അമ്പിളി ദാസ്, യൂത്ത് കോ–-ഓർഡിനേറ്റർ കെ എ വൈശാഖ്, പഞ്ചായത്ത് സെക്രട്ടറി സി എസ് ഷെയ്‌ക് ബിജു എന്നിവർ സംസാരിച്ചു. ഇപ്റ്റ നാട്ടരങ്ങിന്റെ ‘പാട്ടും പടവെട്ടും’ കലാമേളയും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..