ആലപ്പുഴ
‘സീ കുട്ടനാട്’ ടൂറിസം ബോട്ട് യാത്രയ്‌ക്കൊപ്പം ഹേമചന്ദ്രന്റെ പാട്ടും ഒഴുകുകയാണ്. ഓരോ പാട്ടിനും കൈയടികളുടെ അലയൊലി. ചേർത്തല വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ വടക്കേപറമ്പിൽ ഹേമചന്ദ്രനാണ് ഇപ്പോൾ ജലാഗതഗാതവകുപ്പിന്റെ ‘സീ കുട്ടനാട്’ ബോട്ടിലെ താരം. അഞ്ച് മണിക്കൂർ നീളുന്ന ഉല്ലാസയാത്രയിൽ ഒന്നരമണിക്കൂറാണ് ജീവനക്കാരൻ ഹേമചന്ദ്രന്റെ സംഗീതപരിപാടി. സംഗീതം ശാസ്‌ത്രീയമായ അഭ്യസിക്കാത്ത ഹേമചന്ദ്രന്റെ സെമി ക്ലാസിക്കലും മെലഡിയുമെല്ലാം ഇതിനോടകം ഹിറ്റോട് ഹിറ്റാണ്.
ഒരുവട്ടം യാത്രചെയ്‌തവർ വീണ്ടുമെത്തുമ്പോൾ പാട്ട് പാടാൻ അങ്ങോട്ട് ആവശ്യപ്പെടുകയാണ്. ബോട്ട് യാത്രയിലെ ഹേമചന്ദ്രന്റെ പാട്ട് സമൂഹമാധ്യമങ്ങളിലും തരംഗമാണ്. സിവിൽ പൊലീസ് ഓഫീസറായ രസ്‌ന രാമചന്ദ്രനാണ് ഭാര്യ. രസ്‌നയുടെ ചിത്രം വരയും നേരത്തെ വാർത്തയിൽ ഇടംപിടിച്ചിരുന്നു. ചേർത്തല സെന്റ് മേരീസ് സ്‌കൂൾ ഒമ്പത-ാം ക്ലാസ് വിദ്യാർഥിനി ദേവാഞ്‌ജലി ഏകമകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..