ചേർത്തല
മോട്ടോർതൊഴിലാളി ക്ഷേമനിധിയുടെ ലക്ഷ്യം അട്ടിമറിച്ച് തൊഴിലുടമകളുടെ ബന്ധുക്കളെ അംഗങ്ങളാക്കുന്നത് തടയാൻ പരിശോധനയും നടപടികളും ഉണ്ടാകണമെന്ന് ആലപ്പി ഡിസ്‌ട്രിക്‌ട് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
എം എം ലോറൻസ് നഗറിൽ (ചേർത്തല എസ്‌എൻഡിപി യൂണിയൻ ഹാൾ) ചേർന്ന സമ്മേളനം സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ആർ ഹരിദാസൻനായർ അധ്യക്ഷനായി. സെക്രട്ടറി എം എം അനസ് അലി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി എം എസ് സ്‌കറിയ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു.
കെ എസ് ബൈജു രക്തസാക്ഷിപ്രമേയവും പി എൻ സന്തോഷ്‌കുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ, യൂണിയൻ സംസ്ഥാന സെക്രട്ടറി കെ കെ കലേശൻ, സിപിഐ എം ഏരിയ സെക്രട്ടറി ബി വിനോദ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി ഷാജിമോഹൻ സ്വാഗവും സെക്രട്ടറി പി എൻ സന്തോഷ്‌കുമാർ നന്ദിയുംപറഞ്ഞു.
ആർ ഹരിദാസൻനായർ പ്രസിഡന്റും എം എം അനസ് അലി സെക്രട്ടറിയും കെ എസ് ബൈജു ട്രഷററുമായി 27 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എ ഓമനക്കുട്ടൻ, എം എം ഷെറീഫ്, ടി ജെ എബ്രഹാം, അനിൽകുമാർ (വൈസ്‌പ്രസിഡന്റുമാർ), പി എൻ സന്തോഷ്‌കുമാർ, ആർ ശ്രീകുമാർ, കെ കെ ചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..