23 December Monday

ഓൺലൈൻ ടാക്‌സി 
സർവീസിനെതിരെ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

ഓട്ടോ –- ടാക്‌സി –- ടെമ്പോ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ആർടിഒ ഓഫീസ് മാർച്ച്‌ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ 
ഓൺലൈൻ ടാക്‌സി സർവീസിന്‌ അനുവാദമില്ലാത്ത ആലപ്പുഴ പട്ടണത്തിൽ അനധികൃത സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ ഓട്ടോ –- ടാക്‌സി –- ടെമ്പോ വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ആർടിഒ ഓഫീസ് മാർച്ച്‌ നടത്തി. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്‌തു. 
യൂണിയൻ ജില്ലാ വർക്കിങ്‌ പ്രസിഡന്റ്‌ നിസാർ കോയപറമ്പിൽ അധ്യക്ഷനായി.  ജില്ലാ ട്രഷറർ കെ ജി ജയലാൽ,എം എം ഷെരിഫ്, റജീബ് അലി, എസ് വിനയചന്ദ്രൻ, വി ജെ ബിജു, വി കെ സുധാകരൻ, ശ്രീകണ്ഠൻനായർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top