19 December Thursday

കുടിലില്‍ ജോര്‍ജിന്റെ സ്‌മാരകത്തില്‍ ആദ്യ സ്വാതന്ത്ര്യദിനാചരണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

സ്വാതന്ത്ര്യസമര രക്തസാക്ഷി കുടിലിൽ ജോർജിന്റെ സ്മൃതിമണ്ഡപത്തിലേക്ക് സംഘടിപ്പിച്ച റാലി

ചെങ്ങന്നൂർ
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വംവരിച്ച കുടിലില്‍ ജോര്‍ജിന്റെ സ്‌മൃതിമണ്ഡപത്തിൽ ചെങ്ങന്നൂർ മണ്ഡലത്തിലെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.  ഗുരു ചെങ്ങന്നൂർ സ്‌മാരക സമിതി സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി  നന്ദാവനം ജങ്ഷനിൽനിന്ന്‌ സ്വാതന്ത്ര്യദിനറാലി ആരംഭിച്ചു.
എസ്‌പിസി, എന്‍സിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്‌ വിദ്യാർഥികളുടെ നേതൃത്വത്തില്‍ പരേഡും പുഷ്‌പാര്‍ച്ചനയും നടന്നു.    
  നഗരസഭ ചെയര്‍പേഴ്സണ്‍ ശോഭ വർഗീസ് പതാക ഉയര്‍ത്തി. ആർഡിഒ ജി നിർമൽ കുമാർ സന്ദേശം നൽകി. ഗുരു ചെങ്ങന്നൂർ സ്‌മാരകസമിതി വൈസ് ചെയർമാൻ ജി കൃഷ്ണകുമാർ അധ്യക്ഷനായി. കെഎംഎംസിസി ചെയർമാൻ എം എച്ച്  റഷീദ്, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ, ബോധിനി പ്രഭാകരൻ നായർ, ജൂണി കുതിരവട്ടം, ദിൽജിത്ത്, എം കെ മനോജ്, കെ പി മുരുകേശ്, എം കെ ശ്രീകുമാർ, രാജൻ കണ്ണാട്ട്, ടി കുമാരി, സാജൻ വൈറസ്, സിനി ബിജു, അനസ് പൂവാലമ്പറമ്പിൽ, അശോക് പടിപ്പുരയ്‌ക്കൻ,  ജി വിവേക്  എന്നിവർ സംസാരിച്ചു. 
രണസ്‌മരണകളുയർന്നു 
ചെങ്ങന്നൂര്‍ 
കുടിലിൽ ജോർജിന്റെ സ്‌മൃതിമണ്ഡപത്തിലെ ആദ്യ സ്വാതന്ത്ര്യദിന ചടങ്ങുകൾ സമരസ്മരണകൾ ഉണർത്തുന്നതായി. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്‌ 1938-ലെ ചെങ്ങന്നൂർ മിൽസ് മൈതാനത്തെ യോഗം.  തുടർന്നുണ്ടായ പൊലീസ് വെടിവയ്‌പ്പിലാണ് പേരിശ്ശേരി സ്വദേശി കുടിലിൽ ജോർജ് രക്തസാക്ഷിയായത്. എന്നാൽ 86 വർഷത്തിനു ശേഷമാണ് സ്‌മാരകം യാഥാർഥ്യമായത്.  
മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരം സാംസ്കാരിക വകുപ്പ് 33.6 ലക്ഷം രൂപ ചെലവിട്ടാണ്‌ നിർമിച്ചത്.  കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിനു പടിഞ്ഞാറ്‌ ഒന്നേകാൽ സെന്റിൽ 387 ചതുരശ്രയടി വിസ്തീർണത്തിലാണ് സ്‌മൃതികുടീരം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top