23 December Monday

പൂച്ചാക്കൽ ലോക്കൽ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

സിപിഐ എം പൂച്ചാക്കൽ ലോക്കൽ കമ്മിറ്റി 
ഓഫീസ്‌ മന്ദിരം

ചേർത്തല
സിപിഐ എം പൂച്ചാക്കൽ ലോക്കൽ കമ്മിറ്റി നിർമിച്ച ആസ്ഥാനമന്ദിരം(ഇ അച്യുതൻ സ്‌മാരകം) 18ന്‌ പകൽ മൂന്നിന്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും. പാണാവള്ളി പഞ്ചായത്ത്‌ ഓഫീസിന്‌ സമീപം നീലംകുളങ്ങരയിലാണ്‌ ഓഫീസ്‌ മന്ദിരം. 
പി ടി പുരുഷൻ–-കെ എ അബ്ബാസ്‌ സ്‌മാകരഹാൾ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു പതാക ഉയർത്തും. ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രസാദ്‌ ഫോട്ടോ അനാച്ഛാദനംചെയ്യും. ജില്ലാ കമ്മിറ്റിയംഗം എൻ ആർ ബാബുരാജ്‌ നിർമാണത്തിന്‌ മേൽനോട്ടം വഹിച്ചവരെ അഭിനന്ദിക്കും. നിർമാണ കമ്മിറ്റി ചെയർമാൻ പി എം പ്രമോദ്‌ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top