28 December Saturday

ശതോത്തര സുവർണജൂബിലി 
പാരിഷ് മിഷൻ ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024
മാവേലിക്കര
പത്തിച്ചിറ സെന്റ്‌ ജോൺസ് ഓർത്തഡോക്‌സ്‌ വലിയ പള്ളി ശതോത്തര സുവർണജൂബിലി പാരിഷ് മിഷൻ - 2024 ചൊവ്വാഴ്‌ച തുടങ്ങും. ഭദ്രാസന മെത്രാപോലീത്ത എബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനംചെയ്യും. ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ അധ്യക്ഷനാകും. 20 വരെ നീളുന്ന പാരീഷ് മിഷനിൽ വചന ശുശ്രൂഷ, ഗാനശുശ്രൂഷ, ഭവനസന്ദർശനം, ധ്യാനപ്രസംഗങ്ങൾ, കുടുംബസംഗമം, വിദ്യാർഥിസംഗമം, യുവജനസംഗമം, ആരാധനപഠനം, ഗ്രീഗോറിയൻ ആരാധന, സുറിയാനി കുർബാന എന്നിവ നടക്കും. 
 ചെട്ടികുളങ്ങര സെന്റ്‌ മേരീസ് ചാപ്പൽ, ഈഴക്കടവ് സെന്റ്‌ ഗ്രീഗോറിയോസ് ചാപ്പൽ എന്നിവിടങ്ങളിൽ  18ന് പാരീഷ് മിഷൻ സുവിശേഷ പ്രസംഗങ്ങളുണ്ടാകും. 20ന് സമാപനസമ്മേളനത്തിൽ വൈദിക സെമിനാരി വൈസ്‌പ്രസിഡന്റ്‌ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപോലീത്ത സമാപനസന്ദേശം നൽകും. കോട്ടയം വൈദിക സെമിനാരി വിദ്യാർഥികളാണ് പാരീഷ് മിഷന് നേതൃത്വം നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top