22 December Sunday

കെജിഒഎ കായികമേളയ്‌ക്ക്‌ 
സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

കെജിഒഎ ജില്ലാ കായികമേള സ്വാഗതസംഘം രൂപീകരണയോഗം ദലീമ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കായികമേളയ്‌ക്ക്‌ സ്വാഗതസംഘം രൂപീകരിച്ചു. ദലീമ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കെജിഒഎ ജില്ലാ പ്രസിഡന്റ്‌ ജെ പ്രശാന്ത് ബാബു അധ്യക്ഷനായി. 
 എൻ ആർ ബാബുരാജ്, പി ഷാജിമോഹൻ, സി കെ ഷിബു, കെ എസ് രാജേഷ്, കെ എം ഷിബു, ദേവരാജ് പി കർത്ത എന്നിവർ സംസാരിച്ചു. ട്രഷറർ റെനി സെബാസ്‌റ്റ്യൻ സ്വാഗതവും ഏരിയ സെക്രട്ടറി സി വി സുനിൽ നന്ദിയുംപറഞ്ഞു. ഭാരവാഹികൾ: ഷേർളി ഭാർഗവൻ(ചെയർപേഴ്സൺ), ജി രഞ്ജിത്ത്‌, പി സോയിമോൻ, സന്തോഷ്(വൈസ്‌ ചെയർമാർമാർ), റെനി സെബാസ്‌റ്റ്യൻ(കൺവീനർ), കെ എം ഷിബു, സി വി സുനിൽ, ജോഷി മാലൂർ, വി വിജു(ജോ. കൺവീനർമാർ).
 ഏരിയ, ജില്ലാ, സംസ്ഥാനതലങ്ങളിൽ നടത്തിയ കായികമേള ചൂരൽമല ദുരന്തസാഹചര്യത്തിൽ ജില്ലാതലം മാത്രമായി ചുരുക്കി. ഏരിയ, സംസ്ഥാന മേളകളുടെ നടത്തിപ്പിന് ചെലവാക്കേണ്ട തുക വയനാട് പുനർനിർമാണത്തിന്‌ നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top