25 December Wednesday

ഗവ. സർവന്റ്‌സ്‌ സഹ. ബാങ്ക് വജ്രജൂബിലി നിറവിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ആലപ്പുഴ ഗവ. സർവന്റ്‌സ്‌ സഹകരണബാങ്ക് വജ്രജൂബിലി ആഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ആലപ്പുഴ ഗവ. സർവന്റ്‌സ്‌ സഹകരണ ബാങ്ക് വജ്രജൂബിലി നിറവിൽ. ആഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ജിജോ ജോസഫ് അധ്യക്ഷനായി. പുതിയ ലോഗോ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ആർ നാസർ പ്രകാശിപ്പിച്ചു. ബാങ്ക് ആരംഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ എ ജി പ്ലസ് എച്ച് സലാം എംഎൽഎയും ഇന്റർനെറ്റ് ബാങ്കിങ്‌ പി പി ചിത്തരഞ്ജൻ എംഎൽഎയും ഉദ്ഘാടനംചെയ്തു. 
    ബാങ്ക് മുൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കായിക പ്രതിഭകളായ എസ് ബിജുരാജ്, പി ആർ രാജേഷ്, ശ്രേയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ യു ഗായത്രി, എം ഉഷാകുമാരി, ബാങ്കിന്റെ നാൾവഴി പ്രദർശിപ്പിക്കുന്ന വീഡിയോ സംവിധാനംചെയ്ത അമൽ ജോസഫ് എന്നിവരെ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് നഗരസഭാധ്യക്ഷ കെ കെ ജയമ്മ വിതരണംചെയ്തു. വജ്രജൂബിലി സ്പെഷൽ പാക്കേജ് പ്രഖ്യാപനം സഹകരണ സംഘം അസിസ്റ്റന്റ്‌ രജിസ്ട്രാർ വി സി അനിൽകുമാർ നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ്‌ പി എസ് സുമേഷ്, സെക്രട്ടറി ആർ ശ്രീകുമാർ, എ എസ് കവിത, പി റെജി ദാസ്, രമേഷ് ഗോപിനാഥ്, ടി മനോജ്, പി സുശീല, പി ടി സിബി, ജെ ജോളിക്കുട്ടൻ, എസ് ബിജുരാജ്, ആർ സതീഷ്‌കൃഷ്ണ, മിനിമോൾ വർഗീസ്, നിഷാ നീലാംബരൻ, മുഹമ്മദ് റഫീഖ്, എൽ ദീപ എന്നിവർ സംസാരിച്ചു. തുടർന്ന് ഗൗരി കൃഷ്ണയും ആര്യക്കര ബ്രദേഴ്‌സും ചേർന്നവതരിപ്പിച്ച വയലിൻ ചെണ്ട ഫ്യൂഷൻ അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top