22 December Sunday

പമ്പ സർവീസ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
ആലപ്പുഴ
കെഎസ്ആർടിസി പമ്പ സ്‌പെഷ്യൽ സർവീസിന് തുടക്കമായി. ആലപ്പുഴ സ്റ്റാൻഡിൽനിന്ന് രാത്രി ഒമ്പതിന് ആരംഭിച്ച സർവീസ് എച്ച് സലാം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. വൃശ്ചികം ഒന്നു മുതൽ ഡിസംബർ 25 വരെയാണ് ആലപ്പുഴ- പമ്പ കെഎസ്ആർടിസി സർവീസ് നടത്തുക.
മുൻകൂട്ടി സീറ്റ് റിസർവ്വ് ചെയ്യാനുള്ള സൗകര്യം ഒരുകിയിട്ടുണ്ട്. onlineksrtcswift.com എന്ന വെബ്ബ് സൈറ്റ് വഴിയും ആലപ്പുഴ യൂണിറ്റിൽ നേരിട്ടെത്തിയും സീറ്റുകൾ ബുക്ക് ചെയ്യാം. ആലപ്പുഴ ബസ്‌സ്റ്റേഷൻ, മുല്ലക്കൽ ക്ഷേത്രം, പഴവീട് ക്ഷേത്രം, കളർകോട് ക്ഷേത്രം, അമ്പലപ്പുഴ, എടത്വ എന്നിവിടങ്ങളിൽ നിന്നും ബോർഡിങ് സൗകര്യവുണ്ട്. 243 രൂപയാണ് ടിക്കറ്റ് നിരക്ക്.
എടിഒ എ അജിത്ത്, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ സണ്ണി പോൾ, വിവിധ യൂണിയൻ പ്രതിനിധികളായ ഷാനിദ് അഹമ്മദ്, പത്മകുമാർ, സ്റ്റേഷൻ മാസ്റ്റർ പ്രദീപ്, വെഹിക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top