17 November Sunday
ഇടിപ്പിക്കുംവിധം വാഹനംഓടിച്ചത്‌ എതിർത്ത സംഭവം

യുവാക്കളെ ആക്രമിച്ച പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
 
ആലപ്പുഴ
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിക്കുംവിധം അപകടകരമായി ഒടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാക്കളെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച പ്രതികളെ ആലപ്പുഴ സൗത്ത്‌ പൊലീസ്‌ പിടികൂടി. മുല്ലാത്ത് അൽഫിയ മൻസിലിൽ ഷാഹിദ് (22), പഴവീട്  മാങ്കാംകുളങ്ങരയിൽ അമൽകുമാർ (21), മുല്ലാത്ത് വളപ്പിൽ ഫിർദൗസ് മൻസിലിൽ ആലി ഇമ്രാൻ (21), വെള്ളക്കിണർ ഉമ്മാപറമ്പിൽ ഷാജഹാൻ (22), ആലിശേരി പൂപ്പറമ്പിൽ ജുനൈദ് റഷീദ് (21) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
   വെള്ളി രാത്രി 8.30ന്‌ ഇർഷാദ്‌ പള്ളിക്ക്‌ സമീപം വലിയമരം എച്ച്ബി പാടത്ത് ബിലാൽ (20), വെള്ളക്കിണർ ഏഴുതയ്യിൽ ചിറയിൽ ഇജാസ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇജാസും ബിലാലും ഒരുമിച്ച്‌ ഇരുചക്രവാഹനത്തിൽ എച്ച്‌ബി പാടം റോഡിൽനിന്ന്‌ പുലയൻവഴി ഇർഷാദ്‌ പള്ളി റോഡിലേക്ക്‌ കയറവെ  വേറെ ഇരുചക്രവാഹനങ്ങളിൽ എത്തിയ പ്രതികളുടെ വാഹനം കൂട്ടിയിടിക്കുംവിധം പാഞ്ഞുവന്നു. ബിലാൽ ഇവരെ അസഭ്യംപറഞ്ഞു. തുടർന്നുണ്ടായ തർക്കത്തിനിടെയാണ്‌ ഇരുവരെയും ആക്രമിച്ചത്‌. തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി. ആശുപത്രിയിൽനിന്നാണ്‌ പൊലീസിനെ വിവരം അറിയിച്ചത്‌. 
  അക്രമശേഷം കാറിൽ കോയമ്പത്തൂരേക്ക്‌ പോകാൻ ശ്രമിക്കുന്നതിനിടെ സൈബർസെൽ സഹായത്തോടെ പിന്തുടർന്ന് ആലുവയിൽനിന്നാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. ആലപ്പുഴ സൗത്ത്‌ പൊലീസ്‌ ഐഎസ്‌എച്ച്‌ഒ കെ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്‌സിപിഒമാരായ അഭിലാഷ്, വിപിൻദാസ്, ആർ ശ്യാം, രാജേന്ദ്രൻ, സിപിഒ ഷെറിൻ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികൾക്കെതിരെ കൊലപാതകശ്രമത്തിന്‌ കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top