19 December Thursday

സഹോദയ ജില്ലാ അത്‌ലറ്റിക് മീറ്റ്: മാതാ സ്‍കൂൾ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

സഹോദയ ജില്ലാ അത്‌ലറ്റിക് മീറ്റിലെ വിജയികൾക്ക് മന്ത്രി സജി ചെറിയാൻ സമ്മാനം നൽകുന്നു

ആലപ്പുഴ 
രണ്ട്‌ ദിവസങ്ങളിലായി നടന്ന സഹോദയ ജില്ലാ അത്‌ലറ്റിക് മീറ്റ് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ സമാപിച്ചു. ആലപ്പുഴ മാതാ സീനിയർ സെക്കൻഡറി സ്കൂൾ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മന്ത്രി സജി ചെറിയാൻ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. 
സഹോദയ പ്രസിഡന്റ്‌ ഡോ. എ  നൗഷാദ് അധ്യക്ഷനായി. പി പി  ചിത്തരഞ്ജൻ എംഎൽഎ  വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മറിയാ മോണ്ടിസോറി സെൻട്രൽ സ്കൂൾ  മാനേജർ ഹരികുമാർ താമത്ത്, ഫാ. പി ജയ്സൺ, ഫാ. സാംജി, ഡയാന ജേക്കബ് എന്നിവർ സംസാരിച്ചു. മറിയാ മോണ്ടിസോറി സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ അനീഷ് കെ ചെറിയാൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top