22 December Sunday

സംഗീത നാടക അക്കാദമി 
കലാസമിതി കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

സംഗീത നാടക അക്കാദമി കലാസമിതി ജില്ലാ കൺവൻഷൻ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

അമ്പലപ്പുഴ
കേരള സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതി ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു. പുന്നപ്ര ഗവ. ജെ ബി സ്‌കൂൾ ഓഡിറ്റോറിയത്തിലെ കൺവൻഷനിൽ  50 കലാ സമിതികളിൽനിന്നായി 300  കലാകാരൻമാർ പങ്കെടുത്തു.
എച്ച് സലാം എംഎൽഎ കൺവൻഷൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ അലിയാർ എം മാക്കിയിൽ അധ്യക്ഷനായി.
  അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. 2015 മുതൽ അക്കാദമി പുരസ്‌കാരങ്ങൾ നൽകി ആദരിച്ച ജില്ലയിലെ പ്രമുഖരായ മുപ്പത്‌ കലാകാരന്മാരെ ആർട്ടിസ്റ്റ് സുജാതൻ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുധർമ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം ഷീജ, സതീ രമേശ്, പഞ്ചായത്തംഗം എൻ കെ ബിജുമോൻ, കേന്ദ്ര കലാ സമിതി ജില്ലാ സെക്രട്ടറി എച്ച് സുബൈർ, പി കെ രവീന്ദ്രൻ, പി ഡി വിക്രമൻ, വൃന്ദാ ദേവ്, രാധാ ശശികുമാർ, സഹദേവൻ, വിനീഷ് കമ്മത്ത്, ജോബ് ജോസഫ് എന്നിവർ സംസാരിച്ചു.  പുന്നപ്ര മധു നയിച്ച കോമഡി ഷോയും പുന്നപ്ര ഫാസും സംസ്‌കൃതിയും സംയുക്തമായി അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top