17 December Tuesday

കരുതലും കൈത്താങ്ങും:
ഒരുക്കങ്ങൾ വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

ആലപ്പുഴ 

‘കരുതലും കൈത്താങ്ങും’താലൂക്കു തലത്തിൽ സംഘടിപ്പിക്കുന്ന അദാലത്തുകളുടെ വിജയകരമായ സംഘാടനത്തിന്  ജില്ലയുടെ ചുമതലയുള്ള  മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽയോഗം ചേർന്നു. കലക്‌ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, കലക്‌ടർ അലക്സ് വർഗീസ്  എന്നിവർ പങ്കെടുത്തു. തോമസ് കെ തോമസ് എംഎൽഎ ഓൺലൈനായും പങ്കെടുത്തു. 
അദാലത്തുകളിൽ അതത് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നും ലഭിക്കുന്ന അപേക്ഷകളിൽ കുറ്റമറ്റ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിലെ ആറ് താലൂക്കുകളിലും നടക്കുന്ന അദാലത്തുകൾ ഏറ്റവും മികച്ചതാക്കാൻ എല്ലാ ഉദ്യോഗസ്ഥരും ആവശ്യമായ ഒരുക്കം നടത്തണം. 
അദാലത്ത് വേദികളിൽ കുടിവെള്ളം, മെഡിക്കൽ സേവനം, സുരക്ഷ, വൈദ്യുതി എന്നിവയ്ക്കാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ വാട്ടർ അതോറിറ്റി, പൊലീസ്, ഫയർ ആൻഡ്‌ റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, കെഎസ്ഇബി, പിഡബ്ല്യുഡി തുടങ്ങിയ വകുപ്പുകളെ ചുമതലപ്പെടുത്തി. ജനുവരി മൂന്ന്‌ മുതൽ 13 വരെയാണ് ജില്ലയിലെ ആറ് താലൂക്കുകളിൽ അദാലത്ത്. അപേക്ഷകൾ 23 വരെ നൽകാനാവും. യോഗത്തിൽ എഡിഎം ആശ സി എബ്രഹാം, ഡെപ്യൂട്ടി കലക്‌ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ അദാലത്തിലേക്ക് ലഭിക്കുന്ന പരാതികളും അവയുടെ പുരോഗതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top