അമ്പലപ്പുഴ
പുന്നപ്ര ക്ഷീരസംഘം സംഘടിപ്പിക്കുന്ന ജില്ലാക്ഷീര സംഗമവും ക്ഷീരതീരം പദ്ധതിയും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പാൽ ഉൽപാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തമാകുവാൻ എല്ലാവരും ഒത്തു ചേർന്ന് പരിശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് ക്ഷീരകർഷക ക്ഷേമനിധി ബോർഡ് മേഖല യൂണിയനുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിക്ക് ക്ഷീര വികസന വകുപ്പ് 1.5- കോടി രൂപ വകയിരുത്തി. ഇതിൽ എല്ലാ ക്ഷീര കർഷകരും അംഗങ്ങളാകണമെന്നും മന്ത്രി പറഞ്ഞു.
പുന്നപ്ര ഗ്രിഗോറിയൻ കൺവൻഷൻ സെന്ററിൽ ചേർന്ന സംഗമത്തിൽ എച്ച് സലാം എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, കേരള ഫീഡ്സ് ലിമിറ്റഡ് ചെയർമാൻ കെ ശ്രീകുമാർ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു, അംഗം ഗീത ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഷീജ, അംഗം സതി രമേശ്, ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്,ബി അൻസാരി, ആയാപറമ്പ് രാമചന്ദ്രൻ, ടി കെ പ്രതുലചന്ദ്രൻ, നിഷ വി ഷറീഫ്, വിവിധ ക്ഷീര സംഘം ഭാരവാഹികൾ, ക്ഷീരകർഷകർ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. പുന്നപ്ര ക്ഷീരസംഘം പ്രസിഡന്റ് വി ധ്യാനസുതൻ സ്വാഗതം പറഞ്ഞു. ക്ഷീര സംഗമത്തിന്റെ സമാപനസമ്മേളന ഉദ്‌ഘാടനവും വിരമിച്ച ജീവനക്കാർക്കുള്ള ആദരവും ചൊവ്വ പകൽ 12 ന് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. എച്ച് സലാം എംഎല്‍എ അധ്യക്ഷനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..