സ്വന്തം ലേഖകൻ
കായംകുളം
സിപിഐ എം കായംകുളം ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ചുനടന്ന പ്രകടനവും ചുവപ്പുസേനാ മാർച്ചും പട്ടണത്തെ ചെങ്കടലാക്കി. ഏരിയയിലെ 14 ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനമായി ജിഡിഎം ഓഡിറ്റോറിയത്തിന് സമീപം കേന്ദ്രീകരിച്ച് അവിടെനിന്ന് സംയുക്ത പ്രകടനമായി എം ആർ രാജശേഖരൻ നഗറിൽ (എൽമെക്‌സ് ഗ്രൗണ്ട്) എത്തി. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ അണിനിരന്നു. കലാരൂപങ്ങളും വാദ്യമേളങ്ങളും പ്രകടനത്തിന് നിറച്ചാർത്തൊരുക്കി. ചിട്ടയോടെയുള്ള ചുവപ്പുസേനാ മാർച്ചും ആവേശമായി. പൊതുസമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ പി ശശികല അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ആർ നാസർ, സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എച്ച് ബാബുജാൻ, എ മഹേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി അരവിന്ദാക്ഷൻ, പി ഗാനകുമാർ, എൻ ശിവദാസൻ, ഷേഖ് പി ഹാരിസ്, ഏരിയാ സെക്രട്ടറി ബി അബിൻഷാ, സ്വാഗത സംഘം കൺവീനർ ജി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..