03 November Sunday

പി കൃഷ്‌ണപിള്ള ദിനാചരണം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024
ആലപ്പുഴ
കേരളത്തിലെ കമ്യൂണിസ്‌റ്റു പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും കേരള ഘടകം ആദ്യ സെക്രട്ടറിയുമായ പി കൃഷ്‌ണപിള്ളയുടെ 76–-ാമത്‌ ചരമ വാർഷികം 19ന്‌ സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തിൽ ആചരിക്കും. പി കൃഷ്‌ണപിള്ള അന്ത്യവിശ്രമംകൊള്ളുന്ന വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിലും തുടർന്ന്‌ കണ്ണർകാട്ടെ സ്‌മൃതിമണ്ഡപത്തിലും പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും ചേരും. ഇരുകേന്ദ്രങ്ങളിലും ചേരുന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. 
രാവിലെ എട്ടിന്‌ വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടക്കും. സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്‌ അധ്യക്ഷനാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം മുഖ്യപ്രഭാഷണം നടത്തും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത, മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, നേതാക്കളായ സി ബി ചന്ദ്രബാബു, പി വി സത്യനേശൻ, അഡ്വ. ജി കൃഷ്‌ണപ്രസാദ്‌, പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച്‌ സലാം എംഎൽഎ, അഡ്വ. വി മോഹൻദാസ്‌, ആർ സുരേഷ്‌, ദീപ്‌തി അജയകുമാർ എന്നിവർ പങ്കെടുക്കും. 
കണ്ണർകാട്‌ രാവിലെ ഒമ്പതിന്‌ പുഷ്‌പാർച്ചന. അനുസ്‌മരണ സമ്മേളനത്തിൽ ദിനാചരണകമ്മിറ്റി പ്രസിഡന്റ്‌ കെ ബി ബിമൽറോയ്‌ അധ്യക്ഷനാകും. സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി മുഖ്യപ്രഭാഷണം നടത്തും. ദിനാചരണകമ്മിറ്റി സെക്രട്ടറി എസ്‌ രാധാകൃഷ്‌ണൻ, ഇരുകമ്യൂണിസ്‌റ്റു പാർട്ടികളുടെയും നേതാക്കൾ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top