05 November Tuesday

സെ​ന്റ് ജോർജ് ചുണ്ടൻ ഇന്ന് നീരണിയും

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

സെ​ന്റ് ജോർജ് ചുണ്ടൻ വളളം

 മാന്നാർ

പരുമല കടവിൽ സെ​ന്റ് ജോർജ് ചുണ്ടൻ വള്ളം ഞായറാഴ്‌ച‌ നീരണിയും. ഖത്തറിലെ പ്രമുഖ ഡോക്ടറും കേരള ഭൂഷണം മാനേജിങ് ഡയറക്ടറുമായ കടവിൽ ഡോ. കെ സി ചാക്കോയും മകൻ ഡോ. അമിത് ജോർജ് ജേക്കബുമാണ് വള്ളത്തി​ന്റെ ഉടമകൾ. അമ്പത്തിരണ്ടേകാൽ കോൽ നീളവും അമ്പത്തിരണ്ട് അംഗുലം വീതിയുമുള്ള കടവിൽ സെ​ന്റ് ജോർജ് ചുണ്ടനിൽ തൊണ്ണൂറ്റി മൂന്ന് തുഴക്കാരും അഞ്ച് അമരക്കാരും ഒമ്പത് താളക്കാരും രണ്ട് ഇടിക്കാരും ഉൾപ്പെടെ 109 പേരെ വഹിക്കാനാകും. 
  ചുണ്ടൻ വള്ളങ്ങളുടെ പെരുന്തച്ചൻ ഉമാ മഹേശ്വര​ന്റെ നേതൃത്വത്തിൽ ഒമ്പതു മാസമെടുത്താണ് ചുണ്ട​ന്റെ പണി പൂർത്തിയാക്കിയത്. പകൽ 11 ന് മാവേലിക്കര ഭദ്രാസന മെത്രാപോലീത്ത മാത്യൂസ് മാർ എപ്പിഫാനിയോസ്  ചുണ്ടൻ വള്ളത്തി​ന്റെ കൂദാശ നടത്തും. പൊതുസമ്മേളനം മുൻമന്ത്രി കെ സി ജോസഫ്  ഉദ്ഘാടനം ചെയ്യും. കെ സി ചെറിയാൻ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, നടൻ കൈലാഷ് എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top