22 November Friday

ശിവന്യയുടെ കൃഷിപാഠങ്ങൾക്ക്‌ 
നൂറുമേനി.. നൂറുമാർക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024
വി ജി ഹരിശങ്കർ
വയലാർ
സ്‌കൂൾ പാഠപുസ്‌തകത്തിലെ പഠനത്തിനൊപ്പം കൃഷിയുടെ ആദ്യ പാഠങ്ങളും മനഃപാഠമാക്കുകയാണ്‌ കളവംകോടം കരപ്പുറം മിഷൻ യുപി സ്കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാർഥിനി കെ കെ ശിവന്യ. ശക്തീശ്വരം കുന്നേൽവെളിയിൽ നെയ്‌ത്തു തൊഴിലാളിയായ കണ്ണന്റെയും ശരണ്യയുടെയും ഏക മകൾ വീടിനോട് ചേർന്നുള്ള പുരയിടത്തിൽ വിളയിക്കുന്നത് മഞ്ഞൾ, കറ്റാർവാഴ, വെണ്ട, പീച്ചിൽ ,ചീനി തുടങ്ങി വിവിധയിനം പച്ചക്കറികളാണ്. താറാവ്, കോഴി, മീൻ വളർത്തലിലും ഈ കൊച്ചു മിടുക്കിയുടെ  മികവ്  തെളിയിച്ചു. 
  വീടിന് സമീപത്തെ അര ഏക്കർ സൂക്ഷ പറമ്പിൽ മുത്തശി ജമീലയും മുത്തശൻ രാമനാഥനും പത്ത് വർഷം മുമ്പ് തുടങ്ങിയ കൃഷിയാണ്‌ ശിവന്യ മുന്നോട്ടു കൊണ്ടു പോകുന്നത്‌. അച്ഛനും അമ്മക്കുമൊപ്പം കൃഷിക്ക്‌ വെള്ളം നനക്കാൻ കൂടിയതാണ് ആദ്യ ചുവട്. സ്കൂളിൽ പോകുന്നതിന് മുമ്പും വന്നതിന് ശേഷവും മുടക്കമില്ലാതെ പരിപാലിച്ചു. 
     ശിവന്യയുടെ ആഗ്രഹ പ്രകാരമാണ്‌ പച്ചക്കറിക്ക് പുറമേ കോഴി, താറാവ് വളർത്തലും സമീപത്തെ കുളത്തിൽ വല കെട്ടി തിലോപ്പി മീൻ വളർത്തലും തുടങ്ങിയത്‌. ഇന്ന് പതിനഞ്ചിലധികം പച്ചക്കറി വ്യഞ്ജനങ്ങളും 20 കോഴികളെയും 150ഓളം താറാവുകളെയും ശിവന്യ പരിപാലിക്കുന്നു. കഴിഞ്ഞ വർഷം സ്കൂൾ തല കർഷക അവാർഡും കുട്ടിക്കർഷകയെ തേടിയെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top