23 December Monday

വിശ്വകർമദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

അഖിലകേരള വിശ്വകർമ മഹാസഭ ചേർത്തല താലൂക്ക് യൂണിയന്റെ വിശ്വകർമദിനാചരണം മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല
അഖിലകേരള വിശ്വകർമ മഹാസഭ താലൂക്ക് യൂണിയൻ വിശ്വകർമദിനം ആചരിച്ചു. മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. എകെവിഎംഎസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ നവപുരം ശ്രീകുമാർ അധ്യക്ഷനായി. 
നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ വിശ്വകാരുണ്യനിധി ജീവകാരുണ്യ പ്രവർത്തന സംരംഭം ഉദ്ഘാടനംചെയ്‌തു. നടൻ സാജു നവേദയ മുഖ്യപ്രഭാഷണം നടത്തി.   പി സുരേഷ്‌കുമാർ, എൻ ടി ദാസപ്പൻ, സിന്ധു, എം പി അജിത്‌കുമാർ, കെ എസ് പ്രകാശൻ, വിജു എസ് ആനന്ദ്, പള്ളിപ്പുറം സുനിൽകുമാർ, കർമാലയം മോഹനൻ, എൻ പി രാജേന്ദ്രൻ, പി ചന്ദ്രൻ, വി കെ ദാസപ്പൻ, എ ആർ ബാബു, പൂച്ചാക്കൽ രമേശ്, ജി രാധാകൃഷ്‌ണൻ, കമലാസനൻ, പ്രവീൺ മുഹമ്മ, എം ആർ ബിജുമോൻ, ചന്ദ്രബോസ്, പി വിജയൻ, പി കെ ജെയിൻ, തിരുവിഴ ശിവാനന്ദൻ, എസ് രാജീവ്, എം മഹേഷ്‌കുമാർ, വേണുഗോപാൽ, ഗോകുൽദാസ്, പി ബാബു, ടി അജി, പുരുഷോത്തമൻ, എസ് വിജയൻ, പ്രശോഭൻ, മനോജ്, മുരളി, രഘുനാഥ് എന്നിവർ സംസാരിച്ചു.
വാരനാട് ശാഖ വിശ്വകർമദിനം ആചരിച്ചു. പ്രസിഡന്റ്‌ സുരേഷ്‌കുമാർ പതാക ഉയർത്തി. വനിതാസംഘം ജില്ലാ പ്രസിഡന്റ്‌ സിന്ധു, അജി നിലാശേരി, സുനിൽകുമാർ, നീലാംബരൻ, ഷിബു, തങ്കച്ചൻ, രമാദേവി, ഷൈല എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top