27 December Friday

നബിദിന സമ്മേളനവും 
പെൻഷൻ പദ്ധതി ഉദ്ഘാടനവും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

കുത്തിയതോട് മുസ്ലിം ജമാഅത്ത് മഹല്ല് പരിപാലന സമിതി സംഘടിപ്പിച്ച നബിദിന സമ്മേളനം ചീഫ് ഇമാം മുഹമ്മദ് മീരാൻ ഐതമി ഉദ്‌ഘാടനം ചെയ്യുന്നു

ആലപ്പുഴ
കുത്തിയതോട് മുസ്ലിം ജമാഅത്ത് മഹല്ല് പരിപാലന സമിതി നബിദിന സമ്മേളനം നടത്തി. മഹൽ ചീഫ് ഇമാം മുഹമ്മദ് മീരാൻ ഐതമി അമ്പലപ്പുഴ പെൻഷൻ പദ്ധതിയും സമ്മേളനവും ഉദ്ഘാടനംചെയ്‌തു. 
മഹൽ പ്രസിഡന്റ് എം കെ സുബൈർ അധ്യക്ഷനായി. മഹൽ ഖത്തീബ് മൗലവി കുഞ്ഞുമൊയ്‌തീൻ ഹാജി ചന്തിരൂർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികളുടെ മദ്രസ ഫെസ്‌റ്റിൽ സബ് ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ച നസ്രിയ നാസർ, ജൂനിയർ വിഭാഗത്തിൽ ഫിഫ ഷാജി, സീനിയർ വിഭാഗത്തിൽ ഐഷാ റിഹാസ്‌ എന്നിവരെ സെക്രട്ടറി പി കെ അബ്‌ദുൽ ജലീൽ അനുമോദിച്ചു. ദാറുൽ ഉലൂം മദ്രസ സ്വദർ മുഅല്ലിം കെ ബഷീർ മൗലവി, ചേർത്തല താലൂക്ക്‌ ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് വി കെ സിറാജുദ്ദീൻ ഹാജി, നജീബ് മുസ്ലിയാർ കണ്ണൂർ, ജോയിന്റ്‌ സെക്രട്ടറി കെ ഇ ഷാജി, ട്രഷറർ കെ കെ ഷമീർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top