കായംകുളം
അടുക്കളയിൽനിന്ന് മൂർഖനെ പിടികൂടി. ഭരണിക്കാവ് ഇലിപ്പക്കുളം മംഗലശേരി കിഴക്കതിൽ മുജീബിന്റെ വീട്ടിലാണ് പാമ്പ് കയറിയത്. ആറടി നീളവും അഞ്ചരക്കിലോ തൂക്കവുമുള്ള മൂർഖനെ ചൊവ്വ രാവിലെ അടുക്കള വൃത്തിയാക്കുമ്പോഴാണ് വീട്ടുകാര്‍ കണ്ടത്.
ചേര എന്ന് കരുതി കമ്പ് ഉപയോഗിച്ച് നീക്കിയപ്പോൾ വീട്ടുകാർക്ക് നേരെ പത്തി വിടർത്തി പാഞ്ഞടുക്കുകയായിരുന്നു. അത്ഭുതകരമായാണ് വീട്ടുകാർ കടിയേൽക്കാതെ രക്ഷപ്പെട്ടത്. കൊല്ലത്തുനിന്ന് എത്തിയ രക്ഷാപ്രവർത്തകൻ തട്ടാമല സന്തോഷ്കുമാർ പാമ്പിനെ പിടികൂടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..