23 December Monday
വെള്ളം പമ്പുചെയ്യുന്ന കുഴലിൽ ചോർച്ച

ചേർത്തലയിൽ വീണ്ടും 
കുടിവെള്ളം മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

പള്ളിപ്പുറം കൃഷിഭവന്‌ സമീപം കുടിവെള്ളക്കുഴൽ തകർന്നയിടം സന്ദർശിച്ച മന്ത്രി പി പ്രസാദ്‌ ഉദ്യോഗസ്ഥരോട്‌ വിവരങ്ങൾ ചോദിച്ചറിയുന്നു

ചേർത്തല
താലൂക്കിന്റെ തെക്കൻമേഖലയിൽ കുടിവെള്ളവിതരണം വീണ്ടും മുടങ്ങി. ചേർത്തല–-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം കൃഷിഭവന്‌ സമീപം ജിക്ക പദ്ധതിയുടെ പ്രധാനകുഴലിലെ ചോർച്ചയാണ്‌ കാരണം. തൈക്കാട്ടുശേരി ജലശുദ്ധീകരണശാലയിൽനിന്ന്‌ തെക്കൻമേഖലയിലേക്ക്‌ വെള്ളം പമ്പുചെയ്യുന്ന കുഴലിലാണ്‌ ചോർച്ച.
ചേർത്തല നഗരത്തിലും പള്ളിപ്പുറം, തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി, ചേർത്തല തെക്ക്‌, മാരാരിക്കുളം വടക്ക്‌ പഞ്ചായത്തുകളിലുമാണ്‌ ജലവിതരണം പൂർണമായി തടസപ്പെട്ടത്‌. 20 വരെയാണ്‌ ജലവിതരണം മുടങ്ങുക. കുഴലിലെ ചോർച്ചയടയ്‌ക്കാൻ അടിയന്തര അറ്റകുറ്റപ്പണി തുടങ്ങി.
    മന്ത്രി പി പ്രസാദ്‌ കുഴൽ തകർന്നയിടത്ത്‌ ചൊവ്വ സന്ധ്യയോടെയെത്തി. ഉദ്യോഗസ്ഥരിൽനിന്ന്‌ വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി കലക്‌ടറെ  ജനങ്ങളുടെ ബുദ്ധിമുട്ട്‌ അറിയിക്കുകയും അടിയന്തരമായി അറ്റകുറ്റപ്പണി പൂർത്തിയാക്കി ജലവിതരണം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെടുകയുംചെയ്‌തു. 11–-ാം മൈലിന്‌ സമീപം കുഴൽ തകർന്ന്‌ ഓണക്കാലത്ത്‌ ജലവിതരണം മുടങ്ങിയിരുന്നു. 
തിരുവോണനാളിലാണ്‌ ജലവിതരണം പുനഃസ്ഥാപിച്ചത്‌. രണ്ടുനാൾക്കകം വീണ്ടും മുടങ്ങി.   പള്ളിപ്പുറത്ത്‌ കുഴൽ തകർന്ന്‌ വെള്ളം കുത്തിയൊഴുകി റോഡ്‌ ഭാഗികമായി തകർന്നു. ഇതുമൂലമുണ്ടായ ഗതാഗതക്കുരുക്ക്‌ യാത്രക്കാരെ വലയ്‌ക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top