19 November Tuesday

പാഴ്‌വസ‍്തുക്കളിൽ തെളിഞ്ഞു
 സൈലന്റ്‌വാലി

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

മാജിക് വേൾഡുമായി ഫാത്തിമ സ്വാലിഹ (പള്ളിപ്പുറം പിഎച്ച്‌എസ്‌എസ്, പാലക്കാട്)

 

ആലപ്പുഴ
പാഴ്‌വസ്തുക്കളിൽ നിന്ന്‌ ഒരു സൈലന്റ്‌വാലി, ആവർത്തന പ്രതിപതനം അടിസ്ഥാനമാക്കി ചെറിയ കടലാസുപെട്ടിക്കുള്ളിൽ സൈലന്റ്‌ വാലി ഒരുക്കിയത്‌ പാലക്കാട്‌ നിന്നെത്തിയ ഫാത്തിമ സ്വാലിഹയാണ്‌. എച്ച്‌എസ്‌ വിഭാഗത്തിൽ പാഴ്‌വസ്തുക്കളിൽനിന്ന്‌ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന മത്സരത്തിലാണ്‌ ഫാത്തിമ ‘മാജിക്‌ വേൾഡ്‌’ എന്ന്‌ പേരുനൽകിയ കാടിന്റെ  ഹ്രസ്വരൂപവുമായെത്തിയത്‌. വ്യത്യസ്തമായ എന്തെങ്കിലും നിർമിക്കണമെന്ന ആഗ്രഹമാണ്‌ സൈലന്റ്‌ വാലിയിലേക്ക്‌ എത്തിയതെന്ന്‌ ഫാത്തിമ പറഞ്ഞു. കടലാസുപെട്ടിയുടെ പുറത്തുപിടിപ്പിച്ച ലെൻസിലൂടെ നോക്കുമ്പോൾ മരങ്ങളും ഇടയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയുമെല്ലാം കാണാം. പാഴ്‌വസ്തുക്കളിൽനിന്ന്‌ മറ്റ്‌ ഒമ്പത്‌ ഉൽപ്പന്നങ്ങൾകൂടി ഫാത്തിമ നിർമിച്ചിട്ടുണ്ട്‌. പഴയ ടയർ കൊണ്ട്‌  മേശ, തെർമോക്കോൾ ഉപയോഗിച്ച്‌ അലങ്കാരപ്പക്ഷി, പൗഡർ ഡപ്പികൊണ്ട്‌ റോക്കറ്റ്‌, കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതു തടയാനടക്കം സൗകര്യങ്ങൾ ഒരുക്കിയ മാതൃകാ ഭവനം ഇങ്ങനെ നീളുന്നു നിര. കഴിഞ്ഞ രണ്ടു വർഷവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവുമായാണ്‌ മടങ്ങിയത്‌. പാലക്കാട് പള്ളിപ്പുറം പിഎച്ച്‌എസ്‌എസിലെ വിദ്യാർഥിയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top