21 December Saturday

പച്ചകുത്തി പണിപാളി

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

 

ആലപ്പുഴ
കുറുവസംഘാംഗം സന്തോഷ്‌ സെൽവത്തിലേക്ക്‌ അന്വേഷകസംഘത്തെ എത്തിച്ചത്‌ നെഞ്ചിലെ ടാറ്റൂ. ഭാര്യ ജ്യോതിയുടെ പേരാണ്‌ പച്ചകുത്തിയത്‌. തിരുച്ചിറപ്പള്ളി പൊലീസ്‌ ഇക്കാര്യം സ്ഥിരീകരിച്ചതോടെ നാടിനെ ഭീതിയിലാഴ്‌ത്തിയ കുറുവസംഘത്തിലേക്ക്‌ അന്വേഷണം എത്തുകയായിരുന്നു.
   സിസിടിവി ദൃശ്യങ്ങളിൽനിന്ന്‌ ലഭിച്ച സൂചന കൂടാതെ  മുഖംമറച്ച മോഷ്‌ടാവിന്റെ നെഞ്ചിൽ അടയാളം കണ്ടതായി ചില ദൃക്‌സാക്ഷികളും സംശയം പ്രകടിപ്പിച്ചിരുന്നു. വിദഗ്‌ധ സംഘത്തിന്റെ സഹായത്തോടെ ദൃശ്യങ്ങളിൽ കൂടുതൽ വ്യക്‌തതവരുത്തി.  
ഇയാളുടെ ദൃശ്യങ്ങളും ശരീരഘടനയടക്കം വിവരങ്ങൾ വിവിധ സ്‌റ്റേഷനുകളിലേക്ക്‌ സന്ദേശമായി അയച്ചു. തിരുച്ചിറപ്പള്ളി സ്‌റ്റേഷനിൽനിന്നാണ്‌ ഇത്‌ കുറുവ സംഘത്തിലെ സന്തോഷ്‌ സെൽവമാണെന്ന്‌ വിവരം കൈമാറിയത്‌.  സംഘത്തിലുണ്ടായ ഭിന്നതമൂലമാണ്‌ സന്തോഷ്‌ സെൽവം കുണ്ടന്നൂരിലുണ്ടെന്ന വിവരം പൊലീസിന്‌ ലഭിച്ചതെന്നാണ്‌ സൂചന. 
   മുമ്പ്‌ നിരവധി കേസുകളിൽ ഉൾപ്പെടുകയും തമിഴ്‌നാട്ടിൽ മൂന്നുമാസത്തോളം ജയിലിലാവുകയുംചെയ്‌ത ഇയാളെക്കുറിച്ച്‌ വിവിധ സ്‌റ്റേഷനുകളിൽനിന്ന്‌ വിവരങ്ങൾ പൊലീസ്‌ ശേഖരിച്ചു. മുപ്പതോളം കേസുകളിൽ പ്രതിയാണെന്ന്‌ സന്തോഷ്‌ സെൽവം പൊലീസിന്‌ മൊഴി നൽകിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top