22 December Sunday

പൊളിറ്റിക്കൽ കിഡ്‌സിന്റെ സിനിമ കൊട്ടക!

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

ആലപ്പുഴ > സിനിമയെ ടൂളാക്കി ജനങ്ങളിൽ വെറുപ്പ് പടർത്തുന്ന കേരള സ്റ്റോറിയും കശ്മീർ ഫയൽസുമെല്ലാം വ്യാജ ചരിത്രനിർമിതിക്ക്‌ ഉപയോഗിക്കുന്ന കാലത്ത്‌ സിനിമയുടെ നാൾവഴികൾ അവതരിപ്പിക്കുകയാണ് പ്ലസ്‌വൺ ജേണലിസം വിദ്യാർഥികളായ എസ് എസ് സച്ചിദയും ജീവന്യ എസ് അനിലും. സിനിമയുടെ തുടക്കം മുതൽ ഹോംതീയറ്റർ സംവിധാനങ്ങളും ഒടിടി പ്ലാറ്റുഫോമുകൾവരെയുള്ളവ അവതരിപ്പിച്ചു.

ഭാവിയിൽ പ്രേക്ഷക ചിന്തയ്ക്ക് അനുസരിച്ച് എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കഥാഗതിയെ മാറ്റാനുള്ള ഇന്ററാക്ടിവ് സിനിമകളും രുചിയും മണവും ഉൾപ്പടെ തിരിച്ചറിയാനുള്ള സംവിധാനങ്ങളും കടന്നുവരുമെന്ന സൂചനയും കോഴിക്കോട് വളയം ജിഎച്ച്എസ്എസിൽ നിന്നുള്ള മിടുക്കികൾ പങ്കുവയ്‌ക്കുന്നു. നിശബ്ദ ചിത്രങ്ങളായ ചാർളി ചാപ്ലിന്റെ ഗോൾഡ് റഷ്‌, സർക്കസ് മുതൽ വയോജനങ്ങൾക്കിടയിലെ ഒറ്റപ്പെടൽ പങ്കുവച്ച മലയാള സിനിമ ആൻഡ്രോയിഡ് കുഞ്ഞപ്പനും അന്ധവിശ്വാസങ്ങൾക്കെതിരായ രാഷ്ട്രീയം അവതരിപ്പിച്ച അമീർഖാന്റെ പികെയുംവരെ സജ്ജമാക്കിയത് കാണാനെത്തിയവർ നിരവധി. സമൂഹ പുരോഗതിക്ക്‌ അനുകൂലമായ നിലയിൽ ജനങ്ങളുമായി സംസാരിക്കാൻ സിനിമക്ക് ആകണമെന്നും ഇരുവരും പറഞ്ഞു. ഹയർ സെക്കൻഡറി വിഭാഗം സാമൂഹിക ശാസ്ത്രമേള സ്റ്റിൽ മോഡൽ മത്സരത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടി. ജേണലിസം അധ്യപിക എൻ ആർ ഷബിദയുടെയും സോഷ്യൽ സയൻസ് കോ-ഓർഡിനേറ്റർ ഒ കെ അഷിനയും ഇവർക്ക്‌ സഹായത്തിനായി ഒപ്പമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top