18 October Friday

അമ്പാടി രക്തസാക്ഷിത്വദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

അമ്പാടി രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
ക്വട്ടേഷൻ, ലഹരി മാഫിയാസംഘം കുത്തിക്കൊലപ്പെടുത്തിയ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകനായ  അമ്പാടിയുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാംവാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. അനുസ്മരണ റാലിയും യോഗവും നടന്നു.  ഒറ്റത്തെങ്ങിൽ ജങ്‌ഷനിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം  കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എസ് ആസാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച് ബാബുജാൻ, ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗം ഷെയ്ക് പി ഹാരീസ്, എസ് നസിം, ബി അബിൻഷാ, എസ് സുനിൽകുമാർ, എസ് പവനനാഥൻ, ടി യേശുദാസ്, ജി ശശിധരൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ എസ് സുരേഷ്‌കുമാർ, സെക്രട്ടറി ജയിംസ് ശമുവേൽ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top