22 December Sunday

മഴ കുറഞ്ഞു 
ദുരിതമൊഴിഞ്ഞില്ല

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

മുട്ടാര്‍ മിനിമോള്‍ റോഡില്‍ അറയ്ക്കൽ ജോസഫ് ആന്റണിയുടെ വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടുവളപ്പിലെ കിണറ്റിൽനിന്ന് വെള്ളം ശേഖരിക്കുന്ന മക്കളായ ടിന്റുവും ടീനുവും

ആലപ്പുഴ
ജില്ലയിൽ 14 മുതൽ തുടരുന്ന കാറ്റിലും മഴയിലും 174 വീടുകൾ തകർന്നു. ഇതിൽ നാലെണ്ണം പൂർണമായും 170 എണ്ണം ഭാഗികമായും തകർന്നു. വെള്ളക്കെട്ട്‌ രൂക്ഷമായതോടെ ജില്ലയിൽ തുറന്ന ക്യാമ്പുകളുടെ എണ്ണം ഏഴായി. ചെങ്ങന്നൂരിൽ മൂന്നും കുട്ടനാട്ടിൽ രണ്ടും ചേർത്തലയിലും അമ്പലപ്പുഴയിലും ഓരോന്ന്‌ വീതവും ക്യാമ്പുകൾ. 90 പുരുഷൻമാരും 101 സ്‌ത്രീകളും 33 കുട്ടികളുമടക്കം 54 കുടുംബങ്ങളിലെ 224 പേരാണ്‌ ക്യാമ്പുകളിലുള്ളത്‌. 
കാറ്റിനും മഴയ്‌ക്കും വ്യാഴാഴ്ച നേരിയ ശമനമുണ്ടായെങ്കിലും കൂടുതലിടത്തും വെള്ളക്കെട്ടൊഴിഞ്ഞിട്ടില്ല. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലാണ് കൂടുതൽ ദുരിതം. കിഴക്കൻവെള്ളത്തിന്റെ വരവിൽ ഇവിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ചതുർഥ്യാകരി–--പുളിങ്കുന്ന്, കണ്ണാടി-–-വെളിയനാട്, വാലടി–--മുളയ്ക്കാംതുരുത്തി, കൃഷ്ണപുരം-–-പുന്നക്കുന്നം, മാമ്പുഴക്കരി–--എടത്വ, രാമങ്കരി-–-എടത്വ തുടങ്ങിയ റോഡുകളിൽ ഗതാഗതതടസമുണ്ട്. കെഎസ്‌ആർടിസി എടത്വ ഡിപ്പോയിൽനിന്ന്  തായങ്കരി, കളങ്ങര, മിത്രക്കരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ നിർത്തലാക്കി. തായങ്കരി–- അഞ്ച്‌, കളങ്ങര–- മൂന്ന്‌, മിത്രക്കരി–- രണ്ടും ട്രിപ്പുകളാണുണ്ടായിരുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top