17 September Tuesday

പി കൃഷ്‌ണപിള്ള ദിനാചരണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024
ആലപ്പുഴ/തിരുവനന്തപുരം
കമ്യൂണിസ്റ്റ്‌ പാർടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പി കൃഷ്‌ണപിള്ളയുടെ 76-ാം ചരമവാർഷികം സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തിൽ തിങ്കളാഴ്‌ച ആചരിക്കും. 
സഖാവ് അന്ത്യവിശ്രമംകൊള്ളുന്ന വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിലും കണ്ണർകാട്ടെ സ്‌മൃതിമണ്ഡപത്തിലും പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും സംഘടിപ്പിക്കും. ഇരുകേന്ദ്രങ്ങളിലും അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. 
രാവിലെ എട്ടിന്‌ വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം മുഖ്യപ്രഭാഷണം നടത്തും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത, മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്‌ജൻ എംഎൽഎ, എച്ച്‌ സലാം എംഎൽഎ, പി വി സത്യനേശൻ, അഡ്വ. ജി കൃഷ്‌ണപ്രസാദ്‌, അഡ്വ. വി മോഹൻദാസ്‌, ആർ സുരേഷ്‌, ദീപ്‌തി അജയകുമാർ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്‌ അധ്യക്ഷനാകും. 
കണ്ണർകാട്‌ രാവിലെ ഒമ്പതിന്‌ പുഷ്‌പാർച്ചന. അനുസ്‌മരണ സമ്മേളനത്തിൽ ദിനാചരണ കമ്മിറ്റി പ്രസിഡന്റ്‌ കെ ബി ബിമൽറോയ്‌ അധ്യക്ഷനാകും. സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി മുഖ്യപ്രഭാഷണം നടത്തും. ദിനാചരണ കമ്മിറ്റി സെക്രട്ടറി എസ്‌ രാധാകൃഷ്‌ണനും നേതാക്കളും സംസാരിക്കും.
തിരുവനന്തപുരം എകെജി സെന്ററിൽ രാവിലെ എട്ടിന്‌ പതാകയുയർത്തും. സംസ്ഥാനത്തെ എല്ലാ പാർടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പതാകയുയർത്തും. പ്രഭാതഭേരിയും നടക്കും. ദിനാചരണത്തോടനുബന്ധിച്ച്‌ തിങ്കളാഴ്ച സംസ്ഥാനത്തെങ്ങും പാർടി പ്രവർത്തകർ കിടപ്പുരോഗികളെ സന്ദർശിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top