ആലപ്പുഴ
ഉരുൾപൊട്ടൽ തകർത്ത ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾക്കായി ജില്ലയിലെ 22,996 കുടുംബശ്രീകളിലെ 3,09,114 അംഗങ്ങൾ കൈകോർത്തപ്പോൾ പിറന്നത് പുതുചരിത്രം. വയനാടിനായി കുടുംബശ്രീ സംഘടിപ്പിച്ച ‘ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിനിൽ ജില്ലയിൽ ഇതുവരെ സമാഹരിച്ചത് 1.90 കോടി രൂപ.
80 സിഡിഎസുകളിലെ മുഴുവൻ അയൽക്കൂട്ടങ്ങളിലും ശനി, ഞായർ ദിവസങ്ങളിലാണ് ക്യാമ്പയിൻ നടത്തിയത്. വരും ദിവസങ്ങളിലും തുടരും. അയൽക്കൂട്ടസമ്പാദ്യത്തിൽനിന്ന് ആഴ്‌ചയിൽ നിക്ഷേപിക്കുന്ന തുകയിൽനിന്നുമാണ് വയനാടിനുള്ള കരുതൽ. നഗര സിഡിഎസുകളിൽ ആലപ്പുഴ നോർത്ത് 6.65 ലക്ഷം, ഗ്രാമ സിഡിഎസുകളിൽ തണ്ണീർമുക്കം 5.50 ലക്ഷം എന്നിവയാണ് കൂടുതൽ തുക സമാഹരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി തുക 21ന് മന്ത്രി എം ബി രാജേഷിന് കൈമാറും. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എസ് രഞ്‌ജിത്ത് ശങ്കർ, അസി. കോ–-ഓർഡിനേറ്റർ എം ജി സുരേഷ്, പ്രോഗ്രാം മാനേജർ രേഷ്‌മ രവി എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..