17 September Tuesday
കരുമാടിക്കുട്ടൻസ് ജലോത്സവം

കരുവാറ്റ ശ്രീവിനായകൻ ജേതാവ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

കരുമാടിക്കുട്ടന്‍സ് ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തില്‍ കരുമാടി ലൂണ ബോട്ട് ക്ലബ് തുഴഞ്ഞ കരുവാറ്റ ശ്രീവിനായകൻ ഒന്നാംസ്ഥാനത്തെത്തുന്നു

 
അമ്പലപ്പുഴ
കരുമാടിക്കുട്ടൻസ് സംഘടിപ്പിച്ച ഏഴാമത് ജലോത്സവത്തിൽ ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ പ്രേംകുമാർ ക്യാപ്റ്റനായ ലൂണ ബോട്ട് ക്ലബ്ബിന്റെ കരുവാറ്റ ശ്രീവിനായകൻ ഒന്നാംസ്ഥാനം നേടി. ആനാരി ചുണ്ടൻ രണ്ടാമതും, ജവഹർ തായങ്കരി മൂന്നാംസ്ഥാനവും നേടി.വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ കേളമംഗലം കെബിസി ബോട്ട് ക്ലബ്ബിന്റെ  പി ജി കരിപ്പുഴ ഒന്നാംസ്ഥാനം നേടി. 
തെക്കനോടി വിഭാഗത്തിൽ കെ വി ജെട്ടി മാസ്‌റ്റേഴ്സ് ബോട്ട് ക്ലബ്ബിന്റെ ചെല്ലിക്കാൻ ഹാട്രിക് വിജയം നേടി.  തൃക്കുന്നപ്പുഴ
യങ് സ്‌റ്റാർ ബോട്ട് ക്ലബ്ബിന്റെ പടിഞ്ഞാറെ പറമ്പൻ രണ്ടാംസ്ഥാനവും നേടി. സംസ്ഥാനത്താദ്യമായി നടന്ന ഡ്രാഗൺ ബോട്ടുകളുടെ പ്രദർശന മത്സരത്തിൽ റെജി അടിവാക്കൽ ക്യാപ്റ്റനായ എൻബിസി നിരണത്തിന്റെ ഡ്രാഗൺ ബോട്ട് വിജയിയായി.
ഫൈബർ ചുണ്ടൻ വിഭാഗത്തിൽ ഷാബു, ജീവൻകുമാർ എന്നിവർ ക്യാപ്റ്റൻമാരായ മഹാദേവികാട് ഒന്നാമതും ഹരികൃഷ്‌ണൻ ക്യാപ്റ്റനായ വിബിസി വൈശ്യം ഭാഗത്തിന്റെ  കൊച്ചുവീട് രണ്ടാംസ്ഥാനവും നേടി.
14 തുഴ വിഭാഗത്തിൽ ചെമ്പുമ്പുറം സിബിസി ബോട്ട് ക്ലബ്ബിന്റെ പാടിയാലി ഒന്നാമതും, ഒറ്റത്തുഴ വിഭാഗത്തിൽ ജറിൻ, ഇഷാൻ, ആർചർ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 
നാലു തുഴ വിഭാഗത്തിൽ ആഞ്‌ജനേയനും അഞ്ച്‌ തുഴ വിഭാഗത്തിൽ തൊട്ടിത്തറയും വിജയിച്ചു.
വയനാട്‌ ദുരന്തത്തിൽ  ജീവൻ പൊലിഞ്ഞവർക്ക് അനുശോചനമർപ്പിച്ചാണ്‌ ജലോത്സവം ആരംഭിച്ചത്‌. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ രാകേഷ് അധ്യക്ഷയായി.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശോഭ ബാലൻ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ജി സൈറസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി അഞ്ജു, ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ ജയരാജ്, ജി വേണുലാൽ, ജയശ്രീ വേണുഗോപാൽ, പഞ്ചായത്തംഗങ്ങളായ പി നിഷമോൾ, നിഷ മനോജ്, വീണ ശ്രീകുമാർ, എ അജീഷ്, മഞ്‌ജു വിജയകുമാർ, റീന മതികുമാർ എന്നിവർ പങ്കെടുത്തു. കരുമാടിക്കുട്ടൻസ് സെക്രട്ടറി ബിജു പി മംഗലം സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top