17 September Tuesday
സിപിഐ എം പൂച്ചാക്കൽ ലോക്കൽ കമ്മിറ്റി ഓഫീസ്‌ തുറന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി അതിജീവിക്കും : സജി ചെറിയാൻ

സ്വന്തം ലേഖകൻUpdated: Monday Aug 19, 2024

സിപിഐ എം പൂച്ചാക്കൽ ലോക്കൽ കമ്മിറ്റി ഓഫീസ്‌ മന്ദിരം സംസ്ഥാന സെക്രട്ടറിയറ്റംഗം 
മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യുന്നു

 
ചേർത്തല
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പ്രസ്ഥാനം അതിജീവിക്കുമെന്നും അതാണ്‌ ചരിത്രമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി സജി ചെറിയാൻ. സിപിഐ എം പൂച്ചാക്കൽ ലോക്കൽ കമ്മിറ്റി ഓഫീസ്‌ (ഇ അച്യുതൻ സ്‌മാരകം) ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ വികസനത്തിനും സാമൂഹ്യപുരോഗതിക്കും നിർണായകപങ്ക്‌ വഹിച്ചതാണ്‌ ഇടതുപക്ഷം. ലക്ഷങ്ങളെ ഭൂമിയുടെ ഉടമകളാക്കിയതും വിദ്യാഭ്യാസം അവകാശമാക്കിയതും പ്രസ്ഥാനം നടത്തിയ ത്യാഗോജ്വല പോരാട്ടത്തിലൂടെയാണ്‌. നാടിന്റെ പുരോഗതിയിൽ ബിജെപിക്ക്‌ യാതൊരു പങ്കുമില്ലെന്ന്‌ ഓർക്കണം. അവരുടെ വർഗീയ പ്രചാരണത്തിൽ ഒരുവിഭാഗം അകപ്പെട്ടത്‌ ഗൗരവമാണെന്നും അദ്ദേഹം പറഞ്ഞു.
പി ടി പുരുഷൻ –- കെ എ അബ്ബാസ്‌ സ്‌മാരകഹാൾ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രസാദ്‌ മൺമറഞ്ഞ നേതാക്കളുടെ ഫോട്ടോ അനാച്ഛാദനംചെയ്‌തു. കെട്ടിടനിർമാണത്തിന്‌ ചുമതല വഹിച്ചവരെ ജില്ലാ കമ്മിറ്റിയംഗം എൻ ആർ ബാബുരാജ്‌ അഭിനന്ദിച്ചു. 
നിർമാണ കമ്മിറ്റി ചെയർമാൻ പി എം പ്രമോദ്‌ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി വിനോദ്‌, എ എം ആരിഫ്‌, ദലീമ എംഎൽഎ, പി ഷാജിമോഹൻ, പി ജി മുരളീധരൻ, രാജേഷ്‌ വിവേകാനന്ദ, വി എ അനീഷ്‌ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ ബി ബാബുരാജ്‌ സ്വാഗതവും വി എ പരമേശ്വരൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top