22 November Friday
ജനറൽ ആശുപത്രി

ഒപി ബ്ലോക്ക്‌ സൂപ്പറായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

27 ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ ഒ പി ബ്ലോക്ക്‌

 
ആലപ്പുഴ
ജില്ലയിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രവും അഭയവുമായ ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച ഒപി ബ്ലോക്ക്‌ ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. 27ന്‌ പകൽ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ഒപി ബ്ലോക്ക്‌ നാടിന്‌ സമർപ്പിക്കും.  
പല ഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്ന ഒപി വിഭാഗങ്ങൾ ഒറ്റ കെട്ടിടത്തിലാകും.  ആശുപത്രി കെട്ടിടം ദേശീയപാതയോരത്തായത്‌  രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകരമാകും.  
117 കോടി രൂപയുടെ അത്യാധുനിക ഒപി ബ്ലോക്കിൽ ഏഴ്‌ നിലകളിലായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്‌. വൈദ്യുതി, കുടിവെള്ളം, ലിഫ്റ്റുകൾ, ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ എന്നിവ സ്ഥാപിച്ചു. അനുബന്ധ  റോഡുകളുടെയും പണി പൂർത്തീകരിച്ചു. കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ വഴി ലഭ്യമായ ഉപകരണങ്ങൾ സ്ഥാപിച്ചു. 
ഹൈടെൻഷൻ സബ്‌സ്റ്റേഷനും പ്രവർത്തനം ആരംഭിച്ചു. ഗ്രൗണ്ട് ഫ്ലോറിൽ രജിസ്‌ട്രേഷൻ, മെഡിസിൻ, ഫാർമസി, റേഡിയോളജി വിഭാഗം എന്നിവക്കുള്ള ഒപിയുണ്ടാകും. ഒന്നാംനിലയിൽ പീഡിയാട്രിക്, ഓർത്തോപീഡിക്‌സ്, ഒഫ്ത്താൽമോളജി, ഫ്‌ളൂറോസ്‌കോപ്പി, മാമോഗ്രാഫി എന്നിവയുടെ ഒപികളാണ്. രണ്ടാംനിലയിൽ റെസ്‌പിറേറ്ററി മെഡിസിൻ, സർജറി, ദന്തൽ, ഇഎൻടി എന്നിവക്കുള്ള ഒപിയാണ് ഉണ്ടാവുക. മൂന്നാംനിലയിൽ ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ പ്രവർത്തിക്കും. 
നാലാംനിലയിൽ പീഡിയാട്രിക്ക്‌ വാർഡ്‌ പ്രവർത്തിക്കും.  അഞ്ചാംനിലയിൽ മെഡിസിൻ വാർഡും ഡെർമറ്റോളജി ഒപിയും പ്രവർത്തിക്കും. ആറാംനിലയിൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗം, ലബോറട്ടറി എന്നിവയാണ് പ്രവർത്തിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top