21 October Monday

സഹോദയ കലോത്സവത്തിന് 
തുടക്കമായി -

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ

അമ്പലപ്പുഴ
ജില്ലാ സഹോദയ സിബിഎസ്ഇ കലോത്സവത്തിന് തുടക്കമായി. പുന്നപ്ര സെന്റ്‌അലോഷ്യസ് സീനിയർ സെക്കൻഡറി സ്‌കൂളിലാണ് കലോത്സവം. ജില്ലയിലെ 70 സിബി എസ്ഇ സ്‌കൂളുകളിലെ 3500 വിദ്യാർഥികൾ 141 ഇനങ്ങളിൽ മത്സരിക്കും.
ആദ്യ രണ്ട് ദിനങ്ങളിൽ രചനാ മത്സരങ്ങളും മറ്റ്  മൂന്ന് ദിവസങ്ങളിലായി കലാ മത്സരങ്ങളുമാണ് നടക്കുക. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ ആറാം ക്ളാസ് വിദ്യാർഥി എബിൻ മാത്യുവാണ് കലോത്സവത്തിന്റെ ദീപ പ്രകാശനം നടത്തിയത്.പുന്നപ്ര സെന്റ്‌ ജോൺ മരിയ വിയാനി ചർച്ച് വികാരി ഫാ. ക്ലീറ്റസ് കാരക്കാട് അധ്യക്ഷനായി. 
കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 23 ന് രാവിലെ 9 ന് ബിഷപ്‌  ജയിംസ് ആനാപറമ്പിൽ നടത്തും. അലോഷ്യസ് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ മോളി എം ആന്റണി സന്ദേശം നൽകും. സഹോദയ പ്രസിഡന്റ്‌ ഡോ. നൗഷാദ് അധ്യക്ഷനാകും. സമാപന സമ്മേളനവും സമ്മാനദാനവും എച്ച് സലാം  എംഎൽഎ നടത്തും.  സിനിമാതാരം സാജൻ പള്ളുരുത്തി മുഖ്യാതിഥിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top