19 October Saturday
നൂറുശതമാനം ലക്ഷ്യം കൈവരിച്ച ആദ്യ ജില്ല

ആലപ്പുഴയെ 
വെല്ലാന്‍ ആരുമില്ല

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

ആലപ്പുഴ

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ  ആഭിമുഖ്യത്തിൽ സംരംഭക വർഷം 3.0 ന്റെ ഭാഗമായി നൂറുശതമാനം  ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയായി ആലപ്പുഴ.  ഈ വർഷം 7600 യൂണിറ്റുകളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 6 മാസവും 17 ദിവസവും കൊണ്ട് 7613 പുതിയ യൂണിറ്റുകൾ തുടങ്ങി. 

1090 യൂണിറ്റുകൾ ഉൽപ്പാദനമേഖലയിലും 2980 യൂണിറ്റുകൾ സേവന മേഖലയിലും 3543 യൂണിറ്റുകൾ വാണിജ്യ മേഖലയിലുംതുടങ്ങാനായി. പുതിയ സംരംഭങ്ങൾ വഴി 273.35 കോടി രൂപയുടെ നിക്ഷേപവും 13559 പേർക്ക് തൊഴിലവസരങ്ങളും നൽകി. ഈ സംരംഭകരിൽ 44 ശതമാനം വനിതാ സംരംഭകരാണ് . ഈ വർഷം കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് തണ്ണീർമുക്കം പഞ്ചായത്തിലാണ് (123 സംരംഭങ്ങൾ). നഗരസഭകളിൽ ആലപ്പുഴ നഗരസഭയാണ്‌  മുന്നിൽ (392 സംരംഭങ്ങൾ).

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ മറ്റ് വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ച്‌  2022–-- 23 സാമ്പത്തിക വർഷം ജില്ലയിൽ നടപ്പിലാക്കിയ "ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി  വൻ വിജയമായിരുന്നു. 

9666 സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട  പദ്ധതി പൂർത്തീകരിച്ചപ്പോൾ 9953 പുതിയ സംരംഭങ്ങൾ ആരംഭിക്കാനായി.  അതുവഴി 527.57 കോടി രൂപയുടെ നിക്ഷേപവും 21213 പേർക്ക് തൊഴിലവസരവും നൽകാൻ കഴിഞ്ഞു. സംസ്ഥാന തലത്തിൽ 100 ശതമാനം പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യ ജില്ല ആലപ്പുഴയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സാധ്യതക്കനുസരിച്ച് സംരംഭകരെ കണ്ടെത്തി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 72 പഞ്ചായത്തുകളിലും 6 നഗരസഭകളിലുമായി 86 എന്റർപ്രൈസസ് ഡവലപ്മെന്റ്‌ എക്സിക്യൂട്ടിവുകൾപ്രവർത്തിക്കുന്നുണ്ട്.

തിങ്കൾ, ബുധൻ ദിവസങ്ങളിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഹെൽപ് ഡസ്കുകൾ വഴി എന്റർപ്രൈസസ് ഡവലപ്മെന്റ്‌ എക്സിക്യൂട്ടീവുകൾ സംരംഭകർക്ക് കൈത്താങ്ങ്‌ സഹായം നൽകുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top