28 December Saturday

80 തദ്ദേശസ്ഥാപനങ്ങളുടെ
വാര്‍ഷികപദ്ധതി ഭേദഗതിക്ക് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024
ആലപ്പുഴ
എണ്‍പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2024-–-25 ലെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 67 ഗ്രാമപഞ്ചായത്തുകളുടെയും 10 ബ്ലോക്ക് പഞ്ചായത്തുകളുടെയും രണ്ട് മുനിസിപ്പാലിറ്റികളുടെയും ജില്ലാ പഞ്ചായത്തിന്റെയും പദ്ധതി ഭേദഗതിക്കാണ് യോഗം അംഗീകാരം നല്‍കിയത്. കൂടാതെ കായംകുളം നഗരസഭയുടെ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി 2024-–-25 ലെ ലേബര്‍ ബജറ്റും ആക്ഷന്‍പ്ലാനും യോഗം അംഗീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2024-–-25 വാര്‍ഷിക പദ്ധതിയുടെ പുരോഗതിയും അവലോകനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍ റിയാസ്, ഹേമലത , വി ഉത്തമന്‍, ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസ്, അസി. ജില്ലാ പ്ലാനിങ് ഓഫീസര്‍ റോബിന്‍ തോമസ്, ജില്ലാ ആസൂത്രണ സമിതി അംഗം ഡി പി മധു എന്നിവര്‍ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top