മണ്ണഞ്ചേരി
കുറുവ സംഘത്തിലെ പ്രധാനി സന്തോഷ് സെൽവത്തെ സാഹസികമായി പിടികൂടി നാടിന്റെ ഭീതി അകറ്റിയ പൊലീസ് സംഘത്തിന് മണ്ണഞ്ചേരിയുടെ ഹൃദയാഭിവാദ്യം. പി പി ചിത്തരഞ്ജൻ എംഎൽഎ മുൻകൈ എടുത്താണ് ഇവരെ അഭിനന്ദിച്ചത്. ആലപ്പുഴയിൽ എത്തിയ കുറുവാസംഘത്തിലെ പ്രധാനിയെ അതിവേഗം പിടികൂടിയത് ആലപ്പുഴ ഡിവൈഎസ്‌പി എം ആർ മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ ആസൂത്രണം ഏകോപിപ്പിച്ചു.
അനുമോദന ചടങ്ങിൽ ജനപ്രതിനിധികളും കുടുംബശ്രീ സി ഡി എസ് പ്രവർത്തകരുമൊക്കെ പങ്കെടുത്തു. ഇത്തരത്തിലുള്ള അഭിനന്ദന ചടങ്ങ് പുതിയ അനുഭവമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിവൈഎസ്‌പി എം ആർ മധുബാബു, അന്വേഷണ സംഘത്തിലെ മണ്ണഞ്ചേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ പി ജെ ടോൾസൺ, എസ്ഐ കെ ആർ ബിജു, ഗ്രേഡ് എസ് ഐ മാരായ ടി ഡി നെവിൻ, ആർ മോഹൻകുമാർ, എ സുധീർ, ആർ രാജേഷ്, ഗ്രേഡ് എഎസ്ഐ യു ഉല്ലാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി ബി ജഗദീഷ്, കെ എസ് ഷൈജു, എസ് അനന്തകൃഷ്ണൻ, സിദ്ധിഖ് ഉൾ അക്ബർ, വിപിൻ ദാസ്, സിപിഒമാരായ ആർ ശ്യാം, ജി ഗോപകുമാർ എന്നിവരെ എംഎൽഎ പൊന്നാട അണിയിച്ചു. ചടങ്ങിൽ പി പി ചിത്തരഞ്ജൻ എം എൽഎ അധ്യക്ഷനായി.
ഡിവൈഎസ‍്പി എം ആർ മധുബാബു, ഇൻസ്‌പെക്ടർ പി ജെ ടോൾസൺ, എസ്ഐ കെ ആർ ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, സ്ഥിരം സമിതി അധ്യക്ഷൻ എം എസ് സന്തോഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..